പൂവത്തുംചോല - ഒടിക്കുഴി റോഡ്‌ തകർന്നു




ജലജീവൻ പദ്ധതി കരാറുകാരൻ്റെ അനാസ്ഥയാണ് റോഡ് പണി താളംതെറ്റിച്ചതെന്ന് തെറ്റിച്ചതെന്ന് ആരോപണം

✒️ജോബി മാത്യു

കൂരാച്ചുണ്ട് : പഞ്ചായത്തിലെ 3, 9 വാർഡുകളിലൂടെ കടന്നു പോ കുന്ന പൂവത്തുംചോല - ഒടിക്കു ഴി റോഡ് വേനൽമഴയിൽ തകർ ന്ന് യാത്ര ദുരിതമായി. പഞ്ചായ ത്ത് ഫണ്ടിൽ നിന്നു റോഡ് നവീ കരണ പ്രവൃത്തിക്ക് 15 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപ ടി കഴിഞ്ഞ് കരാറുകാരൻ പ്രവൃ ത്തി ആരംഭിച്ചിരുന്നു. പാതയോര ത്ത് ജലജീവൻ പൈപ്പിടൽ പൂർ ത്തീകരിക്കാത്തതിനാൽ റോഡി ന്റെ പണി തടസ്സപ്പെട്ടു. ആഴ്‌ച കൾക്ക് ശേഷമാണ് ജലജീവൻ പദ്ധതി പൈപ്പിടൽ പൂർത്തിയായ : ത്. റോഡ് വീണ്ടും വെട്ടിപ്പൊളി ക്കേണ്ടി വരുന്നതിനാൽ പൈപ്പി ടൽ പൂർത്തീകരിച്ചതിന് ശേഷം ടാറിങ് നടത്തിയാൽ മതിയെന്നു നാട്ടുകാരും പറഞ്ഞിരുന്നു. ജല ജീവൻ പദ്ധതി കരാറുകാരന്റെ അനാസ്ഥ റോഡ് പണി താളം തെറ്റിച്ചു

പൈപ്പിട്ട ശേഷം മാർച്ച് 31ന് മുൻപ് പഞ്ചായത്തിന്റെ ടാറിങ് പ്രവൃത്തി പൂർത്തീകരിക്കാത്തതി നാൽ ഈ റോഡിൻ്റെ പണി 2025-26 വർഷത്തെ സ്പ‌ിൽ ഓവർ പ്രോജക്ട‌ായി മാറി. ഈ സാമ്പ ത്തിക വർഷത്തിൽ പ്രവൃത്തി അംഗീകരിച്ചു കിട്ടാൻ പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിച്ചിരിക്കുകയാണ്. അനുമ തി ലഭിച്ച ശേഷമേ വീണ്ടും ടാറി ങ് തുടങ്ങാൻ സാധിക്കു. മഴക്കാ ലത്തിനു മുൻപ് ടാറിങ് നടത്തി പാത ഗതാഗത യോഗ്യമാക്കുമോ യെന്നാണ് നാട്ടുകാരുടെ ആശങ്ക

റോഡരികിൽ പൈപ്പിട്ട ഭാഗത്ത് മണ്ണ് ഉൾപ്പെടെ കനത്ത മഴ യിൽ കുത്തിയൊലിച്ച് വൻ ഗർത്തം രൂപപ്പെട്ടു. കക്കയം, കല്ലാനോട് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ കുരാച്ചുണ്ട് ടൗണിൽ എത്താതെ സഞ്ചരിക്കാൻ ആശ്ര യിക്കുന്ന പ്രധാന ബൈപാസ് ആണിത്.

പൂവത്തുംചോല ലക്ഷംവീട് നഗർ, പനച്ചിക്കൽ നഗർ, ഒടിക്കു ഴി പ്രദേശത്തെ നൂറുകണക്കിനു കുടുംബങ്ങളാണ് യാത്രാപ്രശ്നം നേരിടുന്നത്.

റോഡ് ടാറിങ് പൂർത്തീകരിച്ച് യാത്രാപ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ അടിയ ന്തര നടപടിയെടുക്കണമെന്നു ജനങ്ങൾ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി