കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തിലെ ടിക്കറ്റ് വർധന: യൂത്ത് കോൺഗ്രസ് തെരുവു തെണ്ടൽ സമരം നടത്തി



കൂരാച്ചുണ്ട് : കക്കയം ഇക്കോടൂറിസം സെൻ്റ റിൽ വിനോദസഞ്ചാരികളെ കൊള്ളയടിക്കു ന്ന ടിക്കറ്റുനിരക്കിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കക്കയം അങ്ങാടിയിൽ പ്രതി ഷേധത്തെരുവ് തെണ്ടൽ സായാഹ്നം സംഘ ടിപ്പിച്ചു. അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പി ക്കാതെ ഇടയ്ക്കിടയ്ക്കുള്ള ടിക്കറ്റുനിരക്ക് വർധിപ്പി ക്കുന്നത് പ്രദേശത്തെ ടൂറിസം സാധ്യതകളെ ഇല്ലാതാക്കുകയാണെന്ന് ആരോപിച്ചായിരു ന്നു സമരം. തൊട്ടടുത്ത വിനോദസഞ്ചാര കേ ന്ദ്രമായ കരിയാത്തുംപാറയിലും തോണിക്കട വിലും നൂറുകണക്കിന് സഞ്ചാരികൾ എത്തുമ്പോഴും അതിൻ്റെ പത്തിലൊന്ന് ആളുകൾ പോലും കക്കയത്തേക്ക് എത്താത്തതിന്റെ കാരണം വനംവകുപ്പിൻ്റെ വികസനവിരുദ്ധ നിലപാടുകളാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡാർളി പുല്ലംകുന്നേൽ ഉദ്ഘാടനം ചെയ്തു. ബേബി തേക്കാനത്ത്, ആൻഡ്രൂസ് കട്ടിക്കാന, ജോസ് വെളിയത്ത്, ജെറിൻ കുര്യാക്കോസ്, ജോ സ്ബിൻ കുര്യാക്കോസ്, ജ്യോതിഷ് രാരപ്പൻക ണ്ടി, കുഞ്ഞാലി കോട്ടോല, ഗാൾഡിൻ കക്കയം, ഷാനു  എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി