പേരാമ്പ്രയിൽ യുവ കർഷകൻ വയലിൽ മരിച്ച നിലയിൽ





പേരാമ്പ്ര : യുവ കർഷകനെ വയലിൽ
മരിച്ച നിലയിൽ കണ്ടെത്തി. ഈസ്റ്റ് പേരാമ്പ്ര വളയം കണ്ടത്തെ മികച്ച കർഷക അവാർഡ് ജേതാവും കൃഷിയിൽ നിരന്തരം സജീവവുമായിരുന്ന പുത്തൻ പുരയിൽ ഷൈജു (40) വിനെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാലത്ത് കപ്പ കൃഷിക്കായി വയലിലേക്ക് പോയ ഷൈജുവിനെ ഉച്ച സമയമായിട്ടും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വയലിനോട് ചേർന്ന ചെറിയ കാനയിൽ മരിച്ചു കിടക്കുന്നതായ് കണ്ടത്. മുൻപ് അപസ്മാര രോഗമുള്ളയാളാണ് ഷൈജു. അപസ്മാരത്തെ തുടർന്ന് വെളത്തിൽ വീണതാണ് മരണകാരണമെന്നാണ് നാട്ടുകാരുടെ അനുമാനം.

മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് 2 മണിക്ക് വിട്ടുവളപ്പിൽ സംസ്കരിക്കും. പിതാവ് പരേതനായ പുത്തൻപുരയിൽ ബാലൻ. മാതാവ് ശാരദ. സഹോദരങ്ങൾ ഷൈജ, ബബീഷ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി