ഓനിപ്പുഴയിൽ മരം വീണ് ഒഴുക്കിന തടസ്സം; കരയിടിച്ചിൽ ഭീഷണി



✒️ ജോബി മാത്യു 

പെരുവണ്ണാമുഴി:  ഫോറസ്‌റ്റ് ‌സ്റ്റേഷൻ ഓഫിസിനു സമീപത്തെ പെരുവണ്ണാമുഴി ഓനിപ്പുഴയിൽ വീണതും ഒഴുകി വന്നതുമായ മരങ്ങൾ നീക്കാത്തത് ജല മൊഴുക്കിന് തടസ്സമെന്ന് പരാതി. പുഴയോരത്തെ വനഭൂമിയിൽ നിന്നു വീഴുന്ന മരങ്ങളാണ് പ്രധാന തടസ്സം.

മഴ പെയ്യുമ്പോൾ മരങ്ങൾ നിമിത്തം ഓനിപ്പുഴയിൽ നീരൊഴുക്ക് തടസ്സപ്പെട്ട് ജലനിരപ്പ് വർധിക്കുന്നത് പതിവാണ്. പുഴയോര ത്തെ സ്വകാര്യ ഭൂമി ഇടിഞ്ഞ് കാർഷിക വിളകളും നശിക്കാറുണ്ട്. പെരുവണ്ണാമുഴി - ചെമ്പനോട റോഡിലെ ഓനിപ്പുഴ പാ ലം കരകവിഞ്ഞ് ഗതാഗതം തടസ്സപ്പെടുന്നതും പ്രശ്നമാണ്.

മഴക്കാലം ആരംഭിക്കും മുൻപ് ഇപ്പോൾ പുഴയിലെ മരങ്ങൾ മുറിച്ചു മാറ്റാൻ സൗകര്യമാണ്. പുഴ ശുചീകരിച്ചാൽത്തന്നെ കരകവിഞ്ഞ് ഒഴുകുന്നതും കൃഷി ഭൂമി ഇടിയുന്നതും നിയന്ത്രിക്കാൻ സാധിക്കും. പുഴയിലെ മരങ്ങൾ മുറിച്ചു നീ ക്കി ശുചീകരിക്കാൻ വനം വകുപ്പ് അധികൃതർ അടിയന്തര നടപടി യെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി