കായണ്ണയിൽ യുവാവിനു ക്രൂര മർദ്ദനമേറ്റു
കായണ്ണ : കായണ്ണയിൽ യുവാവിനെ ആക്രമിച്ചു. നാലു പേർക്കെതിരെ പോലീസ് കേസെടുത്തു. കായണ്ണ സ്വദേശി ഏടത്തും താഴെ സനീഷ് (35)നാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ ദിവസം കായണ്ണ വെളിച്ചം റെസിഡൻസ് അസോസിയേഷന്റെ പരിപാടി കഴിഞ്ഞ് സുഹൃത്തിൻ്റെ വീട്ടിൽ നിന്നും വാഹനം എടുക്കാൻ പോവുന്നതിനിടയിൽ പ്രതികൾ യുവാവിനെ തടഞ്ഞു വച്ചുകൊണ്ട് സംഘം ചേർന്ന് മർദിച്ചതായി പരാതി.
തലയ്ക്കും ചെവിക്കുമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളോടെ ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സനീഷിന്റെ പരാതിയിൽ കൊയലംകണ്ടി അഖിൽ (40), കുറുപ്പം വീട്ടിൽ രതീഷ് (42), മന്നം കണ്ടി പ്രതീഷ് (36), കായണ്ണ സ്വദേശി ബഷീർ (42) എന്നിവർക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Comments
Post a Comment