നിര്യാതനായി
ചെമ്പനോട: കൊച്ചി നേവൽ ബേസ് 232 ഡി എസ്‌സി പ്ലാറ്റൂണിലെ ഐഎൻഎസ് ഗരുഡ ഉദ്യോഗസ്ഥൻ ചെമ്പനോട ചെറുപിള്ളാട്ട് നായിക് സി.ടി.അഗസ്‌റ്റി (തങ്കച്ചൻ-56) നിര്യാതനായി.
സംസ്കാരം നാളെ 10ന് ഔദ്യോഗിക ബഹുമതികൾക്ക് ശേഷം ചെമ്പനോട സെന്റ് ജോസഫ് പള്ളിയിൽ.
പരേതനായ തോമസിൻ്റെ മകനാണ്.
ഭാര്യ: ജോളി അഗസ്റ്റിൻ വിലങ്ങുപാറ (പ്രധാനാധ്യാപിക, സെന്റ് ജോസഫ് യുപി സ്‌കൂൾ, ചെമ്പനോട).
മക്കൾ: അലിന (നഴ്സ്), ആൽഫ്രഡ് (യുകെ), അന്ന മരിയ (ജർമനി).
സഹോദരങ്ങൾ: മേരി നാലന്നു കാട്ടിൽ (ചെമ്പനോട), വിനയകുമാരി കരുമത്തിയിൽ (ഇരിട്ടി), ചിന്നമ്മ തൈപ്പറമ്പിൽ (പെരുവണ്ണാമുഴി), ആനന്ദ കുമാർ, (കുണ്ടുതോട് , റിട്ട.പൊലീസ് ഓഫിസർ), ജോർജ് (പശുക്കടവ്), ത്രേസ്യ ഇടച്ചേരിക്കുന്നേൽ, ചെമ്പനോട (ഹെൽത്ത് ഇൻസ്പെക്ടർ).

Comments
Post a Comment