കക്കയം ജലവൈദ്യുതപദ്ധതി ഉത്പാദന പ്രതിസന്ധിക്ക് പരിഹാരം



✒️നിസാം കക്കയം 

കൂരാച്ചുണ്ട് : കക്കയം ജല വൈദ്യുതി പദ്ധതിയുടെ വൈദ്യുതി ഉത്പാദന പ്രതിസന്ധി ക്ക് പരിഹാരമായി.

കക്കയം ഹൈഡ്രോ ഇല ക്ട്രിക് പ്രോജക്ടിൽ പെൻ സ്റ്റോക്കിലൂടെ വരുന്ന വെള്ളം മെഷീനിലേക്ക് കടന്ന് പോകുന്ന വാൽവിന് ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർ ന്ന് സുരക്ഷ മുൻനിർത്തിയാ ണ് വ്യാഴാഴ്ച രാവിലെ മുതൽ വൈദ്യുതോത്പാദനം നിർ ത്തിവെച്ചത്.

ചോർച്ചയുള്ള ഭാഗത്തെ വെള്ളം മുഴുവനും ഒഴിവാക്കി വെൽഡിങ് ചെയ്ത് പിടിപ്പി ക്കേണ്ടതുള്ളത് കൊണ്ടാണ് വൈദ്യുതി ഉത്പാദനം നിർ ത്തിവെക്കേണ്ടി വന്നത്. നില വിലെ തകരാർ പരിഹരിച്ചെ ന്നും ആവശ്യമെങ്കിൽ 150 മെ ഗാവാട്ട് വൈദ്യുതി ഏത് സമയവും ഉത്പാദിപ്പിക്കാൻ സാ ധിക്കുമെന്നും എക്സിക്യുട്ടീവ് എൻജിനിയർ എൻ.ഇ. സലീം അറിയിച്ചു. നിലവിൽ അറിയി പ്പൊന്നും വരാത്തത് കൊണ്ട് വൈദ്യുതി ഉത്പാദനം വർധി പ്പിച്ചിട്ടില്ല.

ആകെ ഉത്പാദിപ്പിക്കുന്ന 200 മെഗാവാട്ടിൽ 150 മെ ഗാവാട്ടിന്റെ കുറവായിരുന്നു തകരാർ പരിഹരിക്കുന്ന സമ യത്ത് ഉണ്ടായിരുന്നത്. ശനി യാഴ്ചയോടെ പഴയ സ്ഥിതിപ്ര കാരം 200 മെഗാവാട്ട് വൈദ്യു തിയും ഉത്പാദിപ്പിക്കാൻ സാ ധിക്കുമെന്ന് അധികൃതർ അറി യിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി