കൂരാച്ചുണ്ടിൽ പൊതു ശ്മശാനത്തിന്റെ പ്രവൃത്തികൾ ത്വരിത ഗതിയിൽ




കൂരാച്ചുണ്ട്: പൊതു ശ്മശാനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ നിന്നും ഇമ്പാക്ട് കേരളയ്ക്ക് അയച്ച ഫയൽ ടെക്നിക്കൽ സാങ്ഷന് വേണ്ടി തിരുവനന്തപുരത്തുള്ള ചീഫ് എൻജിനിയറുടെ ഓഫീസിലേക്ക് അയച്ചിരിക്കുകയാണെന്ന് പ്രസിഡൻറ് ഓകെ അമ്മദ് അറിയിച്ചു. അതിനായി പ്രസിഡൻറ് ok അമ്മദ്‌, സെക്രട്ടറി ഷാനവാസ് ഇ, മെമ്പർ അരുൺ ജോസ് എന്നിവർ ചീഫ് എഞ്ചിനിയർ സന്ദീപ് കുമാറിനെ തിരുവനന്തപുരത്ത് ഓഫീസിൽ നേരിൽ കണ്ടു സംസാരിച്ചു. ഉടൻ തന്നെ സാങ്‌ഷൻ നൽകി ഇംപാക്ട് കേരളക്ക് ടെൻഡർ നടപടികൾക്കായി നല്കുമെന്ന് ചീഫ് എൻജിനിയർ ഉറപ്പ് നൽകി . പ്രദേശവാസികളുടെ ദീർഘകാലത്തെ ആഗ്രഹമാണ് ഒരു പൊതു ശ്മാശാനം വേണമെന്നത്. അധികം വൈകാതെ നമുക്കത്‌ സാധിക്കുമെന്ന് തന്നെയാണു പ്രതീക്ഷയെന്നും പ്രസിഡൻറ് പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി