വേനലവധി ആഘോഷിച്ച് സഞ്ചാരികൾ തിരക്കിലമർന്ന് കരിയാത്തുംപാറ
✒️നിസാം കക്കയം
കരിയാത്തുംപാറ: വേനലവധി ആഘോഷിക്കാൻ സഞ്ചാരികൾ കൂട്ടമായെത്തിയതോടെ കരിയാത്തുംപാറ തിരക്കിലമർന്നു. ഇടവിട്ടുള്ള വേനൽമഴ വകവെക്കാതെയാണ് സഞ്ചാരികൾ കരിയാത്തുംപാറയിലും തോണിക്കടവിലുമെത്തുന്നത്. മഴനനഞ്ഞു. അവധിദിവസങ്ങൾ ആഘോഷമാ ക്കാൻ കുട്ടികളുമായെത്തുന്ന കുടുംബങ്ങൾ ഏറെയാണ്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്ര യുടെ ഭാഗമായും ഇവിടേക്ക് ഒട്ടേറെപ്പേർ എത്തുന്നുണ്ട്. കരിയാത്തുംപാറയ്ക്കും തോണിക്കടവിനും പുറമേ കക്കയം ഡാം സൈറ്റിലും ഉരക്കുഴിയിലുമെത്തി സമയം ചെലവഴിച്ചാ ണ് മിക്കസഞ്ചാരികളും മടങ്ങുന്നത്.
ഓരോവർഷം കൂടുംതോറും തിരക്ക് വർധിക്കുന്ന സാഹ ചര്യമാണെങ്കിലും അതിനനുസരിച്ച് അടിസ്ഥാനസൗകര്യ ങ്ങളൊരുക്കാൻ ടൂറിസം അധികൃതർ തയ്യാറാകുന്നില്ലെന്ന പരാതി ശക്തമാണ്. സഞ്ചാരികൾക്ക് പ്രാഥമികാവശ്യം നിർ വഹിക്കുന്നതിനുപോലും മതിയായ സൗകര്യങ്ങളില്ല. ഗതാ ഗതക്കുരുക്കിന് കാരണമാകുന്ന റോഡരികിലെ ടിക്കറ്റ് കൗ ണ്ടർ ടൂറിസം കേന്ദ്രത്തിനുള്ളിലേക്ക് മാറ്റിസ്ഥാപിക്കാൻ തീ രുമാനമെടുത്തിട്ട് വർഷം രണ്ടുകഴിഞ്ഞെങ്കിലും ഇതുവരെ നടപടികൾ കൈക്കൊണ്ടിട്ടില്ല. ടൂറിസം കേന്ദ്രത്തിനുള്ളി ലുള്ള ടിക്കറ്റ് പരിശോധനാകേന്ദ്രം ടാർപോളിൻകൊണ്ടും ഗ്രീൻനെറ്റുകൊണ്ടും വലിച്ചുകെട്ടിയ ശോചനീയാവസ്ഥയി ലുമാണ്. പോരായ്മകൾ ഒരുപാടുണ്ടെങ്കിലും കരിയാത്തും പാറയുടെ മനോഹാരിത അറിഞ്ഞവർ വീണ്ടുമെത്തുന്നു എന്നതാണ് ഈ മേഖലയെ ആശ്രയിച്ചുകഴിയുന്നവർക്കു ള്ള ആശ്വാസം.
മരതകപ്പട്ടുടുത്ത മലകളുടെ തോഴി
കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴി ജലാശയത്തി ന്റെ ഭാഗമായ അതിമനോഹരമായ വിനോദസഞ്ചാരകേ ന്ദ്രമായ കരിയാത്തുംപാറ സഞ്ചാരികളുടെ മനംകവരുക യാണ്. നഗരത്തിലെ തിരക്കുകളിൽനിന്നും ഒഴിഞ്ഞ് ശാന്ത
മായ അന്തരീക്ഷവും പച്ചവിരിച്ച ചോലക ളും തേടുന്ന യാത്രികർക്ക് ഉചിതമായ സ്ഥ ലമാണ് കരിയാത്തുംപാറ.
മലനിരകളുടെയും പുൽമേടുകളുടെ യും മനോഹാരിതകാരണം കരിയാത്തും പാറയ്ക്ക് മലബാറിന്റെ തേക്കടി, മലബാറിൻ ഊട്ടി എന്നെല്ലാം വിളിപ്പേരു കളുണ്ട്.
കക്കയം ഡാമിൻ്റെ താഴ്‌വരയിലാണ് ഈ പ്രദേശം മലനിരകളിറങ്ങിവരുന്ന സ്റ്റ ടികജലം, ഉരുളൻകല്ലുകൾ നിറഞ്ഞ പുഴ, കല്ലുകൾക്കിടയിലൂടെ നീന്തിത്തുടിക്കുന്ന മീനുകൾ, മാനംമുട്ടുന്ന മലകൾ, ഹൃദയംക വരുന്ന ഭൂപ്രകൃതിയിൽ ഒട്ടേറെ മരങ്ങൾ...
വെള്ളത്തിനടിയിലും പാതി പുറത്തുമൊ ക്കെയായി കാണുന്ന കാഴ്ചകളുമൊക്കെ യാണ് ഇവിടത്തെ ഏറ്റവും ആകർഷ ണം. ഇരുകരകളിലുമായി വെള്ളത്തിലേ ക്ക് മുഖംനോക്കിയിരിക്കുന്ന അക്കേഷ്യാമ രങ്ങൾ കരിയാത്തുംപാറയുടെ ഭംഗി വർ ധിപ്പിക്കുന്നു.
വെള്ളത്തിൽ മുങ്ങിയുള്ള അപകടമ രണങ്ങൾ വർധിച്ചതോടെ അതിരുകൾ ഇരുമ്പുവേലികൾകെട്ടി ഗേറ്റുവെച്ച് പ്രവേ ശനഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. മുതിർ ന്നവർക്ക് 30 രൂപയാണ് പ്രവേശനഫീസ്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾ ക്ക് സൗജന്യമാണ്.




Comments
Post a Comment