താമരശ്ശേരി ചുരത്തിൽ വീണ്ടും കടുവയിറങ്ങി




താമരശ്ശേരി:  താമരശ്ശേരി ചുരത്തിൽ മാസങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും കടുവയിറങ്ങിയതായി വിവരം.

താമരശ്ശേരി ചുരം അഞ്ച്, ആറ് ഹെയർ പിൻ വളവുകൾക്കിടയിൽ ചൊവ്വാഴ്ച രാത്രി ഒൻപതരയ്ക്കാണ് പൂർണവളർച്ചയെത്തിയ ഒരു കടുവ ദേശീയപാത മുറിച്ചുകടന്നത്. വയ നാട്‌നിന്ന് മണ്ണാർക്കാട്ടേക്ക് വാഴക്കുല കയറ്റി പ്പോവുകയായിരുന്ന പിക്കപ്പ് വാൻ ഡ്രൈവ റായ പടിഞ്ഞാറത്തറ വാരിയേക്കൽ ഖാലിദാ ണ് കടുവയെ കണ്ടത്.

ഇദ്ദേഹം ഉടൻതന്നെ വിവരം റോഡിലൂടെ കടന്നുപോയവരെയും, വനം   
വകുപ്പുദ്യോഗസ്ഥരെയും അറിയിക്കുക യായിരുന്നു. അഞ്ചാംവളവിന് മുകൾ ഭാഗത്തുനിന്ന് റോഡ് മുറിച്ചുകടന്ന് ആറാംവളവിനുസമീപത്തെ വനമേഖലയി ലേക്കാണ് കടുവ കടന്നുപോയത്. സംഭവ സ്ഥലത്ത് ബുധനാഴ്ച വനപാലകർ പരിശോ ധന നടത്തും.

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിലും കടുവയിറങ്ങിയിരുന്നു. 2022 ഏപ്രിൽ ഏഴിനും, 2023 ഡിസംബർ ഏഴിനും, 2024 ഡിസംബർ ഏഴ്, ഒൻപത് തീയതികളി ലും രാത്രി കടുവ ചുരംപാത മുറിച്ചുകടക്കു കയായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി