വീഴാറായ മരങ്ങൾ മുറിക്കാൻ ഒരു വർഷമായിട്ടും നടപടിയില്ല ; ചക്കിട്ടപാറ പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം
മരം മുറിക്കാനുള്ള 4,000
പഞ്ചായത്ത് പ്രസിഡന്റ് വയോധികയ്ക്കു സ്വന്തം കയ്യിൽനിന്നു കൈമാറി.
✒️ജോബി മാത്യു
ചക്കിട്ടപാറ : പാതയോരത്തെ ഷീറ്റിട്ട ഷെഡിൽ ജീവനു ഭീഷ ണിയായ, ജലസേചന വകുപ്പ് ഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റാൻ ഒരു വർഷമായിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചു വിധവയായ വീട്ടമ്മ സമരത്തിന് ഇറങ്ങി. പെരുവണ്ണാമൂഴി - മുതുകാട് റോഡിൽ എർത്ത് ഡാമിനു സമീപത്തെ ഷെഡിൽ കഴിയുന്ന തോണക്കര അന്നമ്മയാണു പരാതിക്കാരി. റോഡരികിലെ 6 മരങ്ങളുടെ വേര് മണ്ണിളകി വീട്ടിലേക്കു വീഴാറായ നിലയിലാണ്. സമീപത്തു കൂടെ വൈദ്യുത ലൈൻ പോകുന്നതും അപായസാധ്യത വർധിപ്പിക്കുന്നു.
2024 ജനുവരി 7ന് പെരുവണ്ണാ മുഴി ജലസേചന വകുപ്പ് അസിസ്‌റ്റന്റ് എൻജിനീയർക്കു പരാതി നൽകി. ജലസേചന വകുപ്പ് പരാതി പഞ്ചായത്തിനു കൈമാറി. വൃക്ഷ കമ്മിറ്റി യോഗം ചേർന്ന് 6 മരങ്ങൾ മുറിക്കാൻ അനുമതിയും നൽകി.
മരം മുറിയുടെ ചെലവു സംബന്ധിച്ചാണു തർക്കമുണ്ടായത്.
ജലസേചന വകുപ്പിന്റെ ഭൂമിയിലെ മരം മുറിക്കാൻ ഫണ്ട് അനുവദിക്കില്ലെന്നു പഞ്ചായത്തും ജലസേചന വകുപ്പിനു മരം മുറിക്കാൻ ഫണ്ടില്ലെന്നും ഇറിഗേഷൻ ഉദ്യോഗസ്ഥരും നിലപാട് സ്വീകരിച്ചതോടെ അന്നമ്മ വെട്ടി ലായി.
തൊഴിലുറപ്പു ജോലിയിൽ നിന്നുള്ള വരുമാനത്തിൽ ജീവിക്കുന്ന അന്നമ്മയ്ക്കു മരം മുറിക്കാൻ പണം ചെലവഴിക്കാനും നിർവാഹമില്ലാത്തതിനാൽ മരം മുറി നീണ്ടു
ഇന്നലെ രാവിലെ ചക്കിട്ടപാറ പഞ്ചായത്ത് ഓഫിസിൽ എത്തിയ അന്നമ്മ മരം മുറിച്ചു നീ ക്കുന്നതു വരെ സമരം പ്രഖ്യാപി ച്ച് ഓഫിസിനു മുൻപിൽ കുത്തി യിരിപ്പു നടത്തി.
തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ സംസാരിച്ചതോടെ പ്രശ്നപരിഹാരമായി. മരം മുറിച്ചു നീക്കാൻ ജോലിക്കാർ ആവശ്യപ്പെട്ട 4000 രൂപ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ വയോധികയ്ക്കു സ്വന്തം കയ്യിൽനിന്നു കൈമാറി.

Comments
Post a Comment