കോഴിക്കോട് ബസ് യാത്രയ്ക്കിടെ വധശ്രമം: സഹയാത്രക്കാരൻ അറസ്‌റ്റിൽ
കോഴിക്കോട് . ബസ് യാത്ര യ്ക്കിടെ സഹ യാത്രക്കാരനെ കഴുത്തുഞെരി ച്ചു കൊല്ലാൻ ശ്രമിച്ചു പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ പറ മ്പിൽ ബസാർ സ്വദേശി ഹയറു മൻസിലിൽ റംഷാദ് (28) അറ സ്റ്റിൽ. മറ്റൊരു സ്വകാര്യ ബസി ലെ ഡ്രൈവറായ ഇയാളെ കസബ ഇൻസ്പെക്ടർ കിരൺ സി.നായരുടെ നേതൃത്വത്തിലാ ണ് അറസ്റ്റ‌് ചെയ്തത്.
ആക്രമണത്തിൽ പരുക്കേറ്റ യാത്രക്കാരൻ മാങ്കാവ് സ്വദേശി ടി.നിഷാദ് (44) നൽകിയ പരാതി യിൽ തിങ്കളാഴ്ച രാത്രി റംഷാദി നെ പൊലീസ് പാളയത്തുനിന്നു കസ്‌റ്റഡിയിൽ എടുത്തിരുന്നു. രണ്ടാം റെയിൽവേ ഗേറ്റിനടുത്തു ള്ള മൊബൈൽ ഫോൺ ഷോപ്പി നു മുന്നിൽ മക്കട സ്വദേശിയെ തടഞ്ഞ് ആക്രമിച്ചു പരുക്കേൽപ്പി ച്ചതിനും ഭീഷണിപ്പെടുത്തിയതി നും റംഷാദിനെതിരെ ടൗൺ പൊ
ലീസ് സ്‌റ്റേഷനിൽ കേസ് ഉണ്ടെ ന്നു പൊലീസ് പറഞ്ഞു. കോടതി യിൽ ഹാജരാക്കിയ പ്രതിയെ റി മാൻഡ് ചെയ്തു.
ഞായറാഴ്ച രാത്രി പെരുമണ്ണ - സിറ്റി റൂട്ടിൽ സർവീസ് നടത്തു ന്ന സാഹിർ ബസിൽ കൈമ്പാല ത്തുനിന്നു കയറിയ നിഷാദ് പിൻ സീറ്റിലിരുന്നു യാത്ര ചെയ്യുമ്പോ ഴാണു സംഭവം. റംഷാദ് തോളിൽ കൈവച്ചതു നൗഷാദ് ചോദ്യം ചെയ്തപ്പോൾ നൗഷാദിന്റെ കഴു ത്തിൽ പിടിച്ചു ഞെരിച്ചു. തുടർ ന്നു മുഖത്ത് അടിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തു. പരുക്കേറ്റ നൗഷാദിന്റെ കീശയി ലുള്ള മൊബൈൽ ഫോണും 4,500 രൂപയും തട്ടിയെടുത്ത ശേഷം കിണാശ്ശേരിയിൽ ഇറക്കി വിട്ടു.
തിങ്കളാഴ്ച രാത്രിയാണു കസബ പൊലീസിൽ പരാതി നൽകിയത്. എസ്ഐമാരായ : സുനിൽ കുമാർ, നിധീഷ്, എഎ : സ്ഐ സജേഷ് കുമാർ, എസ് സിപിഒ രാജീവ് കുമാർ പാലത്ത്, സിപിഒ മാരായ ജിതേന്ദ്രൻ, ആതിര എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Comments
Post a Comment