കക്കയം ഇക്കോടൂറിസം കേന്ദ്രത്തിൽ ടിക്കറ്റ് നിരക്ക് വർധന നിലവിൽവന്നു
കക്കയം : ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കക്കയം ഇക്കോടൂറിസം കേന്ദ്രത്തിൽ ടിക്കറ്റ് നിരക്ക് വർധന നിലവിൽ വന്നു. ജില്ലാ ഫോറസ്റ്റ് ഡിവലപ്‌മെൻ്റ് ഏജൻസിയുടെ തീരുമാനപ്രകാരമാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. 50 രൂപയുണ്ടായിരുന്ന ടിക്കറ്റാണ് തിങ്കളാഴ്ച മുതൽ 60 രൂപയാക്കി വർധിപ്പിച്ചത്. കുട്ടികളുടെ ടിക്കറ്റിന് 30 രൂപ യായിരുന്നത് 40 രൂപയാക്കി. പത്തുമാസത്തിനിടെ നടത്തു ന്ന രണ്ടാംവർധനയാണിത്. കക്കയം ഹൈഡൽ ടൂറിസം കേന്ദ്രത്തിന്റെ 20 രൂപ ടിക്ക റ്റുകൂടി എടുത്താലേ ഡാം മേ ഖലയിൽ കയറാൻ സാധിക്കൂ. . കൂടാതെ വാഹനങ്ങൾക്ക്
പാർക്കിങ് ഫീസുമുണ്ട്.

Comments
Post a Comment