താലൂക്ക് വികസന സമിതി നിർദ്ദേശിച്ചു; മണിക്കൂറുകൾക്കുള്ളിൽ പൊതു പ്രവർത്തകന് വഴിയായി



✒️ ജോബി മാത്യു 

ചക്കിട്ടപാറ: മലയോര ഹൈവേ നിർമ്മാണം കാരണം ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയതിന്റെ പേരിൽ സ്വന്തം വീട്ടിലേക്ക് വഴിയില്ലാതായ പൊതു പ്രവർത്തകന് കൊയിലാണ്ടി താലൂക്ക് വികസന സമിതിയുടെ ഇടപെടൽ ആശ്വാസമായി. ചക്കിട്ടപാറയിലെ രാജൻ വർക്കിക്കാണു വഴി നിഷേധിച്ചിരുന്നത്. പെരുവണ്ണാമൂഴി മുതൽ ചക്കിട്ടപാറ വരെ നടന്നു കൊണ്ടിരിക്കുന്ന ഹൈവേ നിർമ്മാണത്തിൽ ഇരു വശങ്ങളിലുള്ളവർക്ക് കെ.ആർ.എഫ്. ബി. താൽക്കാലിക വഴി നിർമ്മിച്ചു നൽകിയെങ്കിലും ഒരു കൊല്ലത്തോളമായി രാജൻ വർക്കിയുടെ വീട്ടിലേക്കു മാത്രം വഴി നൽകിയില്ല. നിരന്തരം സമരങ്ങൾ നടത്തിയതിന്റെ പേരിൽ തന്നോട് വകുപ്പ് ഉദ്യോഗസ്ഥർ പ്രതികാരം ചെയ്യുകയാണെന്ന് കഴിഞ്ഞ ശനിയാഴ്ച നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ സമിതി അംഗം കൂടിയായ രാജൻ വർക്കി ആക്ഷേപമുന്നയിച്ചു. സമിതി ഒന്നടങ്കം സത്വര തീരുമാനമെടുത്ത് 24 മണിക്കൂറിനുള്ളിൽ വഴി നൽകാൻ യോഗത്തിലുണ്ടായിരുന്ന കെ.ആർ.എഫ്. ബി. ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. വൈകുന്നേരത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നു് അദ്ദേഹം മറുപടി നൽകി. ശനിയാഴ്ച വൈകീട്ട് 5 മണിക്കുള്ളിൽ രാജൻ വർക്കിയുടെ വീട്ടിലേക്ക് വഴിയുമായി.

പടം : മലയോര ഹൈവേയിൽ നിന്ന് വീട്ടിലേക്ക് കെ.ആർ.എഫ്.ബി നിർമ്മിച്ച റോഡിലൂടെ രാജൻ വർക്കി വീട്ടിലേക്ക് .....

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി