ബിരിയാണിയിൽ പുഴു; പേരാമ്പ്രയിലെ ഹോട്ടൽ അടപ്പിച്ച് ആരോഗ്യ വകുപ്പ്.
പേരാമ്പ്ര : ബൈപാസിലെ തറവാട് ഹോട്ടലിൽ നിന്നു നൽകിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടൽ അടപ്പിച്ചു. ഹോട്ടൽ തറവാട് വനിത മെസിൽ നിന്നു പന്നിക്കോട്ടൂർ സ്വദേശികളായ 2 യുവതികൾ വാങ്ങി കഴിച്ച ബിരി യാണിയിലാണു പുഴുവിനെ ലഭി ച്ചത്. അസ്വാസ്ഥ്യം തോന്നിയ യുവതികൾ ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും വിവരം ആശുപ്രതി അധികൃതരെ അറിയിക്കുകയും ചെയ്തു. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലിൽ എത്തി പരിശോധന നടത്തി അടയ്ക്കാൻ നിർദേശം നൽകി.
യുവതികൾ ബിരിയാണിയിലെ പുഴുവിന്റെ വിഡിയോ പകർത്തി യത് ഹോട്ടൽ നടത്തിപ്പുകാർ ഫോണിൽ നിന്നു ഡിലീറ്റ് ചെയ്യിച്ചതായും പറയുന്നു

Comments
Post a Comment