കയറിയതിന് പിന്നാലെ ലിഫ്റ്റ് തകരാറിലായി; പിന്നാലെ ശ്വാസം മുട്ടൽ, വിവരമറിഞ്ഞ് ഓടിയെത്തി വടകര അഗ്നിരക്ഷാസേന




വടകര: ലിഫ്റ്റിൽ കുടുങ്ങിയ അഞ്ച്
സുഹൃത്തുക്കൾക്ക് രക്ഷകരായി വടകര അഗ്നിരക്ഷാസേന. ഇന്ന് ഉച്ചക്ക് 12.40ന് വടകര ടൗൺഹാളിന് മുൻവശം പ്രവർത്തിക്കുന്ന ഓറഞ്ച് സൂപ്പർമാർക്കറ്റിലാണ് സംഭവം. നാരായണ നഗറിലെ ജയേഷ് വി.എം, വിനോദ് അറക്കിലാട്, സിബി പഴങ്കാവ്, മുരളീധരൻ പതിയാരക്കര, ജഗന്നാഥൻ ഇരിങ്ങൽ എന്നിവരാണ് ലിഫ്റ്റിൽ അപ്രതീക്ഷിതമായി കുടുങ്ങിയത്. ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ഹാൾ ബുക്ക് ചെയ്യാനായി പോയതായിരുന്നു സുഹൃത്തുക്കളായ അഞ്ച് പേരും.


എന്നാൽ ലിഫ്റ്റിൽ കയറിയതിന് പിന്നാലെ അപ്രതീക്ഷിതമായി ലിഫ്റ്റ് തകരാറിലായി. അഞ്ച് പേർ ഒന്നിച്ചുള്ളതിനാൽ അൽപ സമയം കൊണ്ട് തന്നെ ലിഫ്റ്റിൽ ശ്വാസം മുട്ടൽ അനുഭവപ്പെടാനും തുടങ്ങി. ലിഫ്റ്റിൽ ആളുകൾ കുടുങ്ങിയത് അറിഞ്ഞതോടെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരൻ ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ ലിഫ്റ്റിൽ നിന്നും മുരളീധരൻ വടകര ഫയർ സ്റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു.

വിവരം കിട്ടിയതിനെ തുടർന്ന് മിനുട്ടുകൾക്കുള്ളിൽ വടകര അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പവർ ഓഫ് ചെയ്തു ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോർ മുഴുവനും തുറന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചു. എന്നാൽ ശ്രമം പരാജയപ്പെട്ടതോടെ ഹൈഡ്രോളിക് ഡർ ഉപയോഗിച്ച് ഡോർ വിടർത്തി ഓരോ ആളുകളെയായി സുരക്ഷിതമായി പുറത്തെത്തിച്ചു.

കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടന്നതിനാൽ ജീവൻ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് സുഹൃത്തുക്കളായ അഞ്ചുപേരും. വടകര അഗ്നിരക്ഷാനിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക ഓഫീസർ സി.കെ ഷൈജേഷിന്റെ നേതൃത്വത്തിൽ റാഷിദ് എം.ടി, മനോജ് കിഴക്കേക്കര, ഷിജേഷ് ടി, സിബിഷാൽ പി.ടി, സഹീർ പി.എം, സാരംഗ് എസ്.ആർ, സന്തോഷ്.കെ എന്നിവർ ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി