സഹകരണ മേഖല സംരക്ഷിക്കപ്പെടണം: കെ.സി.ഇ.എഫ്



നടുവണ്ണൂർ : സാധാരണക്കാരന് താങ്ങും തണലുമായി പ്രവർത്തിക്കുന്ന സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് ജീവനക്കാരും സഹകാരികളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 37-ാമത് കൊയിലാണ്ടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. കുടിശികയുള്ള ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നടുവണ്ണൂർ സുരേഷ് ബാബു നഗറിൽ നടന്ന സമ്മേളനം കെസിഇഎഫ് ജില്ലാ പ്രസിഡന്റ് അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ബഷീർ മറയത്തിങ്ങൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി.അജയൻ, സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ,  ജില്ലാ സെക്രട്ടറി സുധീർ കുമാർ,  ജയകൃഷ്ണൻ കൂമുള്ളി,  നിക്സൻ പറപ്പള്ളിൽ, ഉബൈദ് വാഴയിൽ, ജിതിൽ.ബി, ലെസി മോൾ, ഷീന കോടേരിച്ചാലിൽ, നിസാം കക്കയം എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ:
ജയകൃഷ്ണൻ കൂമുള്ളി ( പ്രസി. ),
ജിതിൽ.ബി ( സെക്ര. ),
ലെസിമോൾ ( ട്രഷ. )

ഫോട്ടോ : കെസിഇഎഫ് കൊയിലാണ്ടി താലൂക്ക് സമ്മേളനം ജില്ലാ പ്രസിഡന്റ് അജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി