കൂരാച്ചുണ്ടിൽ ഓവു ചാൽ അടച്ചത്‌ പരിശോധിച്ചു



കൂരാച്ചുണ്ട്‌ : കൂരാച്ചുണ്ട്‌ ഇൻഡ്യൻ ഓയിൽ പെട്രോൾ പമ്പിനു സമീപമുള്ള പ്ലോട്ടിൽ മണ്ണിട്ട്‌ നികത്തിയത്‌ മൂലം തോട്ടിലേക്കുള്ള ഓവു ചാൽ അടഞ്ഞു എന്ന പരാതി ലഭിച്ചത് കൊണ്ട് പ്രസിഡൻറ് ഓ കെ അമ്മദും സംഘവും നേരിട്ട്‌ പോയി നിജസ്ഥിതി മനസ്സിലാക്കി.

പ്ലോട്ടിൽ മണ്ണിട്ടത്‌ മൂലം റോഡിലെ മറുവശത്ത്‌ കലുങ്കിലൂടെ വരുന്ന മഴവെള്ളം തോട്ടിലേക്ക്‌ ഒഴുകി പോകുവാനുള്ള വഴി അടഞ്ഞതായി കണ്ടുവെന്നും. ഇത്‌ ഭാവിയിൽ റോഡിന്റെ ഇരുവശവും വലിയ വെള്ളക്കെട്ടുണ്ടാക്കുകയും സ്കൂൾ കുട്ടികൾക്കും വാഹനങ്ങൾക്കും വലിയ അപകടങ്ങൾക്കും‌ കാരണമായേക്കുമെന്നും
പ്രസിഡൻ്റ് പറഞ്ഞു.


ഓവു ചാൽ പൂർവ്വസ്ഥിതിയിലാക്കി മഴവെള്ളം തോട്ടിലേക്ക്‌ ഒഴുകിപ്പോകുവാനുള്ള സാഹചര്യമൊരുക്കുവാൻ ‌ ഭൂവുടമയ്ക്ക്‌ നോട്ടീസ്‌ നൽകുവാനും, അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുവാനും തീരുമാനിച്ചതായി പ്രസിഡൻറ് അറിയിച്ചു.

വൈസ്‌ പ്രസിഡണ്ട്‌ വിൻസി തോമസ്‌, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി പുതിയകുന്നേൽ എന്നിവരും സന്നിഹിതരായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി