ഈസ്റ്റർ സന്ദേശം കൈമാറി





കൂരാച്ചുണ്ട് : ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദിന്റെ നേതൃത്വത്തിൽ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച് ഈസ്റ്റർ സന്ദേശം കൈമാറി.
കൂരാച്ചുണ്ട്‌ സെന്റ്‌ തോമസ്‌ ഫെറോന ചർച്ച്‌, കല്ലാനോട്‌ സെന്റ്‌ മേരീസ്‌ ചർച്ച്‌, കരിയാത്തും പാറ സെന്റ്‌ ജോസഫ്സ്‌ ചർച്ച്‌, കക്കയം സെന്റ്‌ സെബാസ്റ്റ്യൻസ്‌ ചർച്ച്‌, കക്കയം കോൺവെന്റ്,‌ ഓഞ്ഞിൽ സെന്റ്‌ ജോൺസ്‌ ഓർത്തഡോക്സ്‌  ചർച്ച്‌, ഓഞ്ഞിൽ മലങ്കര കത്തോലിക്ക ചർച്ച്‌ എന്നിവിടങ്ങളിൽ സന്ദർശിച്ച്‌ പെസഹാ, ദുഃഖവെള്ളി, ഈസ്റ്റർ സന്ദേശങ്ങൾ കൈമാറി.

ത്യാഗത്തിന്റെയും സഹനത്തിന്റെയും പെസഹാ ഒടുവിലത്തെ അത്താഴത്തിന്റെയും കുരിശുമരണത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും സമ്മിശ്ര സ്മരണകളുമായി ഈസ്റ്റർ സുദിനം വന്നണയുമ്പോൾ, ദുരന്തങ്ങളെയും മാരകരോഗങ്ങളെയും മനുഷ്യ ജീവിതത്തെ നിരാശയിലേക്ക്‌ തള്ളിവിടുന്ന ഈ കെട്ട കാലത്ത്,‌ വിശ്വാസികൾക്ക്‌ തിന്മയെയും നിരാശ നിറഞ്ഞ ചിന്തകളെയും കീഴ്പ്പെടുത്തുവാനുള്ള, ദൈവശ്കതിയെ പറ്റിയുളള ചിന്തകൾ ധൈര്യവും പ്രത്യാശയും നൽകട്ടെ എന്ന് പ്രസിഡൻറ് ആശംസകൾ നേർന്നു 


പ്രസിഡൻറ് ok അമ്മദ്‌ 
വൈസ്‌ പ്രസിഡണ്ട്‌ വിൻസി തോമസ്‌, വികസനകാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമ്മാൻ ആന്റണി പുതുകുന്നേൽ, ഡാർളി അബ്രഹാം പുല്ലങ്കുന്നേൽ, അരുൺ ജോസ് , വിൽസൺ പാത്തിച്ചാലിൽ, ബേബി തേക്കാനത്ത് ,വി എസ് ഹമീദ് ,സന്ദീപ്‌ കളപുരയ്ക്കൽ, ജിസോ കാഞ്ഞിരത്തും കുഴി, സജി ചേലാപറംബത്ത്‌ തുടങ്ങിയവർ അനുഗമിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി