പൂഴിത്തോടിലെ പുലി: വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി മാവട്ടത്ത് ക്യാമറ സ്‌ഥാപിച്ചു
✒️ജോബി മാത്യു
ചക്കിട്ടപാറ : കഴിഞ്ഞ ദിവസം പൂഴിത്തോട് മാവട്ടത്ത് പൊറ്റക്കാട് ഭാരതിയുടെ വീടിനു സമീപത്തെ ആടിനെ പുലി കൊന്ന് ഭക്ഷിച്ചതിനെ തുടർന്നു പെരുവ ണ്ണാമുഴി ഫോറസ്‌റ്റ് സ്‌റ്റേഷൻ അധികൃതർ പ്രദേശത്ത് നിരീക്ഷ ണം ശക്തമാക്കി. കഴിഞ്ഞ ജനു വരിയിൽ വനം വകുപ്പ് സ്ഥാപി ച്ചിരുന്ന ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞിരുന്നു.
പുലിയെ പിടികൂടാൻ ഭാരതിയു ടെ വീടിനു സമീപത്ത് വനം വകു പ്പ് കൂട് സ്ഥാപിച്ചെങ്കിലും പിന്നീ ട് പുലി വന്നിട്ടില്ല. വനാതിർത്തി യിൽ തൂക്കുവേലി നിർമാണം പൂർത്തീകരിച്ച് ജനങ്ങളുടെ സുര ക്ഷ ഉറപ്പു വരുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നിർധനയായ ഭാരതിയുടെ ഏക വരുമാന മാർഗമായിരുന്ന ആടിനെയാണ് കഴിഞ്ഞ ദിവസം പുലി കൊന്നത്. ഇന്നലെ വൈകിട്ട് വനം വകുപ്പ് ഉദ്യോഗ സ്‌ഥർ മാവട്ടത്ത് ക്യാമറ സ്‌ഥാപിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഭീഷണി ഉയർത്തുന്ന പുലിയെ പിടികൂ ടാൻ അധികൃതർ അടിയന്തര നട പടിയെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്

Comments
Post a Comment