കുറ്റ്യാടിയിൽ ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച നിലയിൽ




കക്കട്ടിൽ : കക്കട്ടിൽ മാതാവിനോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച നിലയിൽ. അരൂർ ഒതയോത്ത് റിയാസിന്റെ മകൾ 47 ദിവസം മാത്രം പ്രായമായ നൂറ ഫാത്തിമയാണ് മരിച്ചത്. കക്കട്ടിലെ പൊയോൽ മുക്കിലെ മാതാവിന്റെ വീട്ടിൽ വെച്ച് സംഭവം.


ഇന്ന് രാവിലെ 9.30 ഓടെ മൂത്ത മകൾ നോക്കിയപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവിൻ്റെ അടുത്ത് ചലനമറ്റ് ശരീരം തണുത്ത നിലയിൽ കുട്ടിയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

ഇന്നലെ രാത്രി നിർത്താതെ കരഞ്ഞ കുട്ടി ഇന്ന് പുലർച്ചെ രണ്ട് മണി വരെ മുലപ്പാൽ കുടിച്ചിരുന്നതായും രാത്രി ഉറങ്ങാത്തതിനാൽ മാതാവിനോട് ഉറങ്ങിപോവുകയായിരുന്നു വെന്നാണ് ബന്ധുകൾ പറയുന്നത്. മരണകാരണം വ്യക്തമായിട്ടില്ല.

കുറ്റ്യാടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി