പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി യുഡിഎഫ് കമ്മറ്റി



പെരുവണ്ണാമൂഴി : വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിനുള്ള നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ലാ യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുക, മലയോരമേഖലയോടും മലയോര ജനതയോടും കേന്ദ്ര കേരള സർക്കാരുകൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.

കേരള കോൺഗ്രസ് സംസ്ഥാന കോഡിനേറ്റർ അപു ജോൺ ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്‌തു. ജില്ലാ യു ഡി എഫ് ചെയർമാൻ കെ. ബാലനാരായണൻ അധ്യക്ഷത വഹിച്ചു.


മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ മുഖ്യപ്രഭാഷണം നടത്തി. എടത്തിൽ ബാലകൃഷ്ണൻ, പി എംജോർജ്ജ്, സൂപ്പി നരിക്കാട്ടേരി, കെ പ്രദീപ്, കെ രാമചന്ദ്രൻ, കെ.പി രാധാകൃഷ്ണൻ, സി.കെ കുട്ടിഹസൻ, സത്യൻ കടിയങ്ങാട്, എസ്.പി കുഞ്ഞമ്മത്, എന്നിവർ സംസാരിച്ചു.

ജില്ലാ യുഡിഎഫ് കൺവീനർ അഹമ്മത് പുന്നക്കൽ സ്വാഗതവും കെ.എ ജോസുകുട്ടി നന്ദിയും പറഞ്ഞു.

സാജിത് നടുവണ്ണൂർ, മധു ബാലകൃഷ്ണൻ, സിപിഎ അസീസ്, സി.എം ജോർജ്ജ്, രാജീവ് തോമസ്, മൂസ കോത്തമ്പറ, പി.പി. മധു കൃഷ്‌ൻ, ടി.കെ ഇബ്രാഹിം, നിസാർ ചേലേരി, അഗസ്റ്റ്യൻ കാരാക്കട, o k അമ്മത്, ടി.കെ ലത്തീഫ്,വിൻസി തോമസ്, ഡാർളി അബ്രഹാം തുടങ്ങിയവരും പങ്കെടുത്തു. തുടങ്ങിയവർ നേതൃത്വം മാർച്ചിന് നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി