കൂരാച്ചുണ്ടിൽ ഇന്ന് രക്തദാനക്യാമ്പും, സൗജന്യ നേത്രപരി ശോധനാക്യാമ്പും
കൂരാച്ചുണ്ട്: ജെസിഐ കൂരാച്ചുണ്ട് ചാപ്റ്ററിൻ്റെ നേതൃ ത്വത്തിൽ എംവിആർ കാൻ സർ സെന്റർ കോഴിക്കോടൂ മായി സഹകരിച്ച് ശനിയാഴ്ച രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ കൂരാച്ചുണ്ട് സെയ്ന്റ് തോമസ് പാരിഷ് ഹാളിൽ രക്തദാനക്യാമ്പ് സംഘടിപ്പിക്കും.
പേരാമ്പ്ര വിഷൻ ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്രപരി ശോധനാക്യാമ്പും പാരിഷ് ഹാളിൽവെച്ച് നടക്കുമെന്ന് ജെസിഐ ഭാരവാഹികളായ അനിൽ ജേക്കബ്, സിജിൽ ജോയ്, ജേക്കബ് കോച്ചേരി, ജിതിൻ പതിയിൽ എന്നിവർ അറിയിച്ചു.



Comments
Post a Comment