അഞ്ച് വയസുകാരിയെ പീഡന ശ്രമത്തിനിടെ കൊലപ്പെടുത്തിയ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.




ബാംഗ്ലൂർ: അഞ്ച് വയസുകാരിയെ പീഡന ശ്രമത്തിനിടെ കൊലപ്പെടുത്തിയ പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. കർണാടകയിലെ ഹുബ്ബള്ളിയിലെ ബലാത്സംഗ കൊലപാതക കേസിലെ പ്രതി ബിഹാർ സ്വദേശിയായ റിതേഷ് കുമാറാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അറസ്റ്റിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്.

വനിതാ പൊലീസാണ് ഇയാൾക്ക് നേരെ വെടിയുതിർത്തത്. ഇന്ന് രാവിലെയാണ് റിതേഷ് അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. റിതേഷ് ബലാത്സംഗം ചെയ്യാനുള്ള ഉദ്ദേശ്യത്തിൽ പെൺകുട്ടിയെ അടുത്തുള്ള ഒരു ഷെഡിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ പെൺകുട്ടിയുടെ കരച്ചിലിൻ്റെ ശബ്ദം കേട്ട് സമീപവാസികൾ ഓടിക്കൂടി. ഇതിനിടയിൽ പ്രതി പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ഓടി രക്ഷപ്പെടുകയായിരുന്നു.

പെൺകുട്ടി വീട്ടിൽ നിന്ന് കളിച്ചു കൊണ്ടിരിക്കേ ഇയാൾ തട്ടിക്കൊണ്ടു പോകുന്നത് സിസിടിവിയിൽ പതിഞ്ഞത് നിർണായകമായി. എന്നാൽ ഇയാൾ പൊലീസിനോട് മോശമായി സംസാരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിയുതിർക്കേണ്ടി വന്നതെന്ന് ഹുബ്ബല്ലി പൊലീസ് കമ്മീഷണർ ശശി കുമാർ പറഞ്ഞു. 'രക്ഷപ്പെടൽ തടയുന്നതിന് രണ്ട് വെടിയുതിർത്തു. ഒന്ന് അവൻ്റെ കാലിലും മറ്റൊന്ന് പുറകിലും കൊണ്ടു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു', അദ്ദേഹം പറഞ്ഞു.

ഏറ്റുമുട്ടലിൽ ഒരു പിഎസ്ഐക്കും മറ്റ് രണ്ട് പൊലീസുദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ടെന്നും മൂവരും ആശുപത്രിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിതേഷുമായുള്ള സംസാരത്തിൽ ഇയാൾ പൂനെ സ്വദേശിയാണെന്നും 35 വയസാണ് പ്രായമെന്നും പൊലീസ് കണ്ടെത്തി. ഇയാൾ കുറ്റം സമ്മതിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി