ടിക്കറ്റ് നിരക്ക് വർധന; കക്കയത്ത് സഞ്ചാരികളുടെ വരവു കുറഞ്ഞു



✒️ ജോബി മാത്യു 

കക്കയം : ടൂറിസ്‌റ്റ് കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ വനം വകുപ്പിന്റെ ഇക്കോ ടൂറിസം സെന്ററിൽ പ്രവേശന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിനെ തുടർന്നു കക്കയം ഡാം സൈറ്റിലേക്ക് വിനോദ സഞ്ചാരികളുടെ വരവു കുറയുന്നതായി പരാതി.

കക്കയം വാലിക്ക് സമീപത്ത് പാതയോരത്തു നിന്നും വനംവ കുപ്പ് ഡാം ഡാം സൈറ്റ് സൈറ്റ് മേഖലയിലേക്ക് സഞ്ചരിക്കാൻ ഒരാൾക്ക് 60 രൂപ ഈടാക്കുന്നതിനാൽ ടൂറിസ്‌റ്റുകൾ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു നീങ്ങുകയാണ്. കഴിഞ്ഞ ഏപ്രിൽ 1 മുതൽ ടിക്കറ്റ് 50 രൂപയിൽ നിന്നും 60 രൂപയായി വർധിപ്പിച്ചിരുന്നു. കെ എ സ് ഇ ബി യുടെ ഹൈഡൽ ടൂറിസം സെന്ററിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ടൂറിസ്റ്റുകൾ കക്കയം വാലിയിൽ നിന്നും തിരിച്ചു പോകുന്നതും പ്രശ്നമാണ്. പൊതുറോഡരികിൽ അനധി കൃതമായി പ്രവർത്തിക്കുന്ന വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ കക്കയത്തിന്റെ ടൂറിസം സാധ്യതകളെ തകർക്കുകയാണെന്ന് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജോൺസൺ കക്കയം ആരോപിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി