പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റും ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി നാലാം വാർഷികവും സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
പെരുവണ്ണാമൂഴി : 2025 ഏപ്രിൽ 15 മുതൽ 22 വരെ പെരുവണ്ണാമൂഴിവെച്ച് നടക്കുന്ന ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി നാലാം വാർഷികവും പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന്റെയും സ്വാഗത സംഘം ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ ഇ എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.കെ എ ജോസ്കുട്ടി, പി സി സുരാജൻ, എ ജി ഭാസ്കരൻ,വി വി കുഞ്ഞിക്കണ്ണൻ, ആവള ഹമീദ്, ബോബി ഓസ്റ്റിൻ, ബിജു ചെറുവത്തൂർ,പി പി രഘുനാഥ്,പി കെ ഷിനിത്ത്, സൂരജ് മുതുക്കാട്സംസാരിച്ചു.സെമിൻ ആസ്മിൻ നന്ദി പറഞ്ഞു.

Comments
Post a Comment