'മക്കളെ ഒറ്റയ്ക്ക് നോക്കാൻ വയ്യ'; യുപിയിൽ കാമുകന് വിവാഹം കഴിച്ച് നൽകിയ ഭാര്യയെ തിരികെ കൊണ്ടുപോയി ഭർത്താവ്




ഉത്തർപ്രദേശിൽ ഭർത്താവ് ഭാര്യയെ കാമുകന് വിവാഹം കഴിച്ച് നൽകിയ സംഭവത്തിൽ ട്വിസ്റ്റ്. വിവാഹം കഴിച്ച് നൽകി ദിവസങ്ങൾക്കുള്ളിൽ ഭാര്യയെ ഭർത്താവ് തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. ഏഴും രണ്ടും വയസ് പ്രായമുള്ള കുട്ടികളെ ഒറ്റയ്ക്ക് നോക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞാണ് ഭർത്താവ് ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയത്. ഭാര്യയുടെ ഭാഗത്ത് തെറ്റില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും അവളെ നോക്കേണ്ടത് തൻ്റെ കടമയാണെന്നും ഇയാൾ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഉത്തർപ്രദേശിലെ ശാന്ത് നഗറിലായിരുന്നു സംഭവം നടന്നത്. ബബ്‌ലു എന്ന ആളായിരുന്നു ഭാര്യ രാധികയെ കാമുകന് വിവാഹം കഴിച്ചു നൽകിയത്. ഭാര്യയ്ക്ക് വികാസ് എന്നയാളുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ ബബ്‌ലു വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. ഭാര്യമാർ ഭർത്താക്കന്മാരെ കൊല്ലുന്നതും ഭർത്താക്കന്മാർ ഭാര്യമാരെ കൊല്ലുന്നതും സ്ഥിരം സംഭവമായിരിക്കുകയാണ്. ഇത് തന്നെ ഭയപ്പെടുത്തി. അതുകൊണ്ട് ഭാര്യയെ കാമുകന് വിവാഹം കഴിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു യുവാവ് മുൻപ് പറഞ്ഞത്. മാർച്ച് 25 ന് ബ മുൻകൈയെടുത്ത് വിവാഹം നടത്തി. വിവാഹത്തിന്റെ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി. ഇതിന് പിന്നാലെയായിരുന്നു ട്വിസ്റ്റ്.

വിവാഹം കഴിഞ്ഞ് മൂന്ന് ദിവസങ്ങൾക്ക് ശേഷം 28ന് രാത്രി ബബ്‌ലു വികാസിൻ്റെ വീട്ടിലെത്തി ഭാര്യയെ തിരികെ കൊണ്ടുപോകുകയാണെന്ന് പറയുകയായിരുന്നു. മക്കളെ ഒറ്റയ്ക്ക് നോക്കാൻ കഴിയുന്നില്ലെന്നും ഭാര്യയെ വിട്ടുനൽകണമെന്നും ഇയാൾ വികാസിൻ്റെ കുടുംബത്തോട് പറഞ്ഞു. ഇതോടെ വികാസിന്റെ കുടുംബം രാധികയെ ബബ്ലു‌വിനൊപ്പം പറഞ്ഞയയ്ക്കുകയായിരുന്നു.

കുടുംബം തുടക്കം മുതൽ തന്നെ വിവാഹത്തെ അതിർത്തിരുന്നതായി വികാസിന്റെ അമ്മ ഗായത്രി പറഞ്ഞു. ബബ്‌ കുട്ടികളുമായി വന്നപ്പോൾ രാധിക മടങ്ങുന്നത് തടയാൻ തങ്ങൾക്ക് കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം തന്നെ രാധിക തിരിച്ചുപോയി. കുട്ടികളെ ഒറ്റയ്ക്ക് പരിപാലിക്കാൻ കഴിയില്ലെന്നും തൻ്റെ തെറ്റ് മനസിലായെന്നും ബബ്‌ പറഞ്ഞതായും വികാസിന്റെ അമ്മ വ്യക്തമാക്കി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി