ചക്കിട്ടപ്പാറയിൽ മീൻ വിൽപ്പനക്കൊപ്പം ലഹരി വിൽപ്പനയും; പെരുവണ്ണാമൂഴി പൊലീസ് പിടികൂടി



ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയിൽ മീൻ വിൽപ്പനക്കൊപ്പം ലഹരി വിൽപ്പനയും. ചക്കിട്ടപ്പാറയിലെ ആഷ് ഫ്രഷ് ഫിഷ് മാളിൽ നിന്നാണ് നിരോധിത ലഹരി വസ്തുക്കളായ 30 പാക്കറ്റ് ഹാൻസും രണ്ടു ബോട്ടിൽ മാഹി മദ്യവും പെരുവണ്ണാമൂഴി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഉടമസ്ഥനായ ചക്കിട്ടപാറ ഭാസ്കരൻ മുക്ക് അഖിലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ലഹരിവസ്തു വില്പനക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി