യാത്രക്കാരെ വലച്ച് കൂരാച്ചുണ്ട് --കൂട്ടാലിട റോഡ്
✒️നിസാം കക്കയം
കൂരാച്ചുണ്ട് : പൊതുമരാമത്തു വകുപ്പിന് കീഴിലുള്ള കൂരാച്ചുണ്ട്-ബാലുശ്ശേരി റോഡ് നവീകരണം നീളുന്നതുകാരണം ദുരിതംപേറി യാത്രക്കാർ. പതിയിൽ ജങ്ഷൻമുതൽ എരപ്പാംതോടുവരെ 1.4 കി ലോമീറ്റർ ദൂരം റോഡ് നവീകരണത്തിന്റെ ഭാഗമായി നിലവിലെ ടാറിങ് പൂർണമായി പൊളിച്ചിട്ടതാണ് പ്രതിസന്ധിക്കു കാരണം. ബാലുശ്ശേരിയിൽ നിന്ന് മലയോരപ്രദേശമായ കൂരാച്ചുണ്ടിലേക്കുള്ള ഏകപാതയാണിത്.
റോഡിൽ മെറ്റലും കല്ലുകളും ഇളകിയതും കുഴികളും കാരണം കാൽനടയാത്രപോലും ദുഷ്കരമാണ്. റോഡ് ന്നുകിടക്കുന്നത് കാരണം ഇരു ചക്ര, മുച്ചക്ര വാഹനങ്ങളും അപകടത്തിൽപ്പെടുന്നതും കൂ ഴികളിൽവീണ് വാഹനങ്ങൾ കേടുപാടുകൾ സംഭവിക്കു ന്നതും നിത്യസംഭവമാണെന്ന് പ്രദേശവാസികൾ പറയുന്നു.
റോഡിൽ 1.4 കിലോമീറ്ററിൽ 5.5 മീറ്റർ വീതിയിൽ ടാറിങ്ങിനായി 1.42 കോടി രൂപയുടെ പ്രവൃത്തിയാണ് പൂർത്തീക രിക്കാനുള്ളത്. മാസങ്ങൾക്കു മുൻപ് പ്രവൃത്തിയാരംഭിച്ചിരു ന്നെങ്കിലും നിർമാണത്തിലെ മെല്ലെപ്പോക്കുകാരണം മഴയ്ക്കു മുൻപ് പ്രവൃത്തി പൂർത്തീകരി ക്കാൻ സാധിക്കുമോയെന്നാ ണ് ആശങ്ക. നവീകരണംനട ത്തുന്ന റോഡിന്റെ പലഭാഗങ്ങളിലും ഓവുചാൽനിർമാ ണം എസ്റ്റിമേറ്റിൽ ഉൾപ്പെടു ത്താത്തത് മഴക്കാലത്ത് വെ ള്ളക്കെട്ട് രൂപപ്പെടാനും കാര ണമാകും.

Comments
Post a Comment