വേറിട്ട പ്രതിഷേധവുമായി വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക്‌ലിസ്‌റ്റിലുള്ളവർ






മൂകസമരം, ശോകജീവിതം

ജീവിതപ്രയാസങ്ങൾ വിവരിച്ച് മൂകാഭിനയം 

കോഴിക്കോട്:  മുഖത്തു ചായം തേച്ച് അവർ സ്വന്തം ജീവിതം ജനങ്ങൾക്കും അധികാ രികൾക്കും മുന്നിൽ നിശ്ശബ്‌ദമായി അവതരിപ്പി ച്ചു. ഗർഭകാലത്തും കുട്ടികളെ നോക്കുമ്പോ ഴും വീട്ടുജോലികൾ ചെയ്യുമ്പോഴും കഠിനമായി പഠിച്ചവർ, പരീക്ഷയിൽ മുന്നിലെത്തി ശാരീരിക ബുദ്ധിമുട്ടുകൾ മറികടന്ന് കായിക പരീക്ഷയിൽ വിജയിച്ചവർ, കഷ്ട‌പ്പാടുകൾക്കപ്പുറം റാങ്ക് ലി സ‌റ്റിൽ ഇടം നേടിയവർ... എന്നിട്ടും ജോലി ലഭി ക്കാതെ കോമാളികളായി മാറിയവർ! ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിൽ വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ മൂകാഭിനയത്തിൽ വിവരിച്ചത് റാങ്ക് പട്ടികയി ലുൾപ്പെട്ടവരുടെ ജീവിതപ്രയാസങ്ങൾ.

റാങ്ക് പട്ടികയുടെ കാലാവധി ശനിയാഴ്ച അവസാനിക്കും. അതിനു മുൻപു സർക്കാർ ഇട പെടുമെന്ന പ്രതീക്ഷയുടെ പ്രതീകമായി സമര ക്കാർ ഇന്നു രാവിലെ കണിയൊരുക്കിയിട്ടുണ്ട്. കറുത്ത വസ്ത്രങ്ങളണിഞ്ഞ് കണി കണ്ടശേ ഷം പതിമൂന്നാം ദിവസത്തെ സമരം തുടരും. സമരത്തിന്റെ ഭാഗമായുള്ള നിരാഹാരം തുടരുക യാണ്. ജാക്വിലിൻ, മഞ്ജു എന്നിവരാണ് ഇപ്പോൾ നിരാഹാരം അനുഷ്ഠിക്കുന്നത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി