മാർപാപ്പ പാവങ്ങളുടെ പക്ഷംചേർന്ന് മാതൃകാ സന്ദേശം നൽകി : മാർ ഇഞ്ചനാനിയിൽ
കൂരാച്ചുണ്ട് :ശ്രേഷ്ഠമായ ശുശ്രൂഷകൾ നിർവഹിച്ച ശേഷം പാവങ്ങളുടെ പക്ഷം ചേർന്നു വലിയൊരു സന്ദേശം നൽകിയ ശേഷമാണ് മാർപാപ്പ നിത്യതയി ലേക്ക് കടന്നുപോയതെന്ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പുതിയ വൈദിക ഭവനത്തിന്റെ വെഞ്ചരിപ്പ് കർമവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
ദൈവത്തിന്റെ ദയയും കരുണ യുമാണ് വിശ്വാസികളെ നയിക്കു ന്നത്. പ്രത്യാശയുടെ ജൂബിലി ആഘോഷിക്കണമെന്നു പറ ഞ്ഞുകൊണ്ടാണ് സഭയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ച : മാർപാപ്പ വിടവാങ്ങിയത്. മല ബാർ കുടിയേറ്റത്തിന്റെ കാലഘ ട്ടത്തിൽ ഒന്നുമില്ലാതിരുന്ന പ്രദേ ശത്തേക്ക് മാതാപിതാക്കൾ കടന്നുവന്ന് എല്ലാം പടുത്തുയർത്തി യത് നന്ദിയോടെ സ്മരിക്കണമെ ന്നും അവർ കാണിച്ചുതന്ന മാർഗ ത്തിലൂടെയാണു നാം സഞ്ചരി ക്കുന്നതെന്നും ബിഷപ് പറഞ്ഞു.
രൂപത വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ കവളക്കാട്ട് കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ.വിൻസന്റ് കണ്ടത്തിൽ, അസിസ്റ്റന്റ് വികാ രി ഫാ.മൈക്കിൾ നീലംപറമ്പിൽ, ഫാ.സായി പാറംകുളങ്ങര, ഫാ. ലിതോഷ് കരിങ്ങട എന്നിവർ സഹകാർമികത്വം വഹിച്ചു.



Comments
Post a Comment