പെരുവണ്ണാമുഴി; വിത്തുതേങ്ങ സംഭരണം: കൃഷിവകുപ്പ് പ്രതിഫലം നൽകിയില്ല





പരാതിയുമായി കർഷകർ

✒️ ജോബി മാത്യു 

പെരുവണ്ണാമുഴി:  കൃഷി വകുപ്പ് കർഷകരിൽ നിന്നും വിത്തുതേങ്ങ സംഭരിച്ചതിന്റെ പണം കർഷകർക്കു ലഭിച്ചില്ലെന്നു പരാതി ഉയർന്നു. ജനുവരി മാസത്തിൽ ശേഖരിച്ച തേങ്ങയുടെ പണം ആദ്യ ഗഡു മുൻ വർഷങ്ങളിൽ മാർച്ച് മാസത്തിനുള്ളിൽ ലഭിച്ചിരുന്നതാണ്. എന്നാൽ ഇത്തവണ ഫണ്ടിന്റെ ലഭ്യതക്കുറവ് നിമിത്തം പണം വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല.

3 തവണയാണ് എല്ലാ വർഷവും തേങ്ങ ശേഖരിച്ചിരുന്നത്. എന്നാൽ ഇത്തവണ ജനുവരിയിൽ തേങ്ങ സംഭരിച്ച ശേഷം പിന്നീട് എടുത്തിട്ടില്ലെന്നും കർഷകർ പറയുന്നു. മുൻ വർഷങ്ങളിൽ തേങ്ങ ശേഖരിക്കുന്ന കാലാവധി 40, 60 ദിവസങ്ങളായിരു ന്നത് ഇത്തവണ 70 ദിവസമായി വർധിപ്പിച്ചു. ഇതോടെ കർഷകർക്ക് 2 തവണ മാത്രമേ തേങ്ങ നൽകാൻ സാധിക്കൂ. ജൂൺ 15നു ള്ളിൽ സംഭരണം അവസാനിക്കുകയും ചെയ്യും.

തേങ്ങയൊന്നിനു 70 രൂപ കർഷകർക്ക് ലഭിക്കുമെങ്കിലും കൂലി ഇനത്തിൽ വൻ തുക കർഷകർ നൽകേണ്ടതായി വരുന്നുണ്ട്. ഒരു തെങ്ങിന് 80 രൂപയോളം കയറ്റം കൂലി നൽകണം. ഒരു തെങ്ങിൽ നിന്നും 25 തേങ്ങ മാത്രമാണ് എടുക്കുന്നത്. തേങ്ങയുടെ വില ലഭിക്കുന്നതു മാസങ്ങൾ കഴിയുന്നതോടെ സംഭരണത്തിൻ്റെ യഥാർഥ ഗുണം കർഷകർക്കു ലഭിക്കാറില്ലെന്നും പറയുന്നു.

കർഷകരിൽ നിന്നും മാനദണ്ഡങ്ങൾ പാലിച്ചു തേങ്ങ ശേഖരിക്കുന്നതിനൊടൊപ്പം മറ്റ് ഇടനിലക്കാരിൽ നിന്നും വൻതോതിൽ തേങ്ങ സംഭരിക്കുന്നുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി