പേരാമ്പ്രയിൽ മദ്യപിച്ചെത്തിയ മധ്യവയസ്കൻ അയൽപക്കകാരനായ പന്ത്രണ്ടു വയസ്സുകാരനെ മർദിച്ചു
പേരാമ്പ്ര: വീട്ടിൽ മദ്യപിച്ചെത്തിയ മധ്യവയസ്കൻ അയൽപക്കകാരനായ പന്ത്രണ്ടു വയസ്സുകാരനെ ആക്രമിച്ചതായി പരാതി.കൂത്താളി സ്വദേശിയായ 12 കാരനാണ് മർദ്ദനമേറ്റത്.
വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് കൂട്ടുകാരുമൊത്ത് പന്തുകളിക്കുകയായിരുന്ന കുട്ടിയിൽ നിന്നും പന്ത് പിടിച്ചുവാങ്ങിയ മധ്യവയസ്കനോട് പന്ത് തിരിച്ചു നൽകാൻ കുട്ടി ആവശ്യപെട്ടതിനെ തുടർന്ന് ഇയാൾ കുട്ടിയെ കടന്നാക്രമിക്കുകയായിരുന്നെന്ന് കുട്ടിയുടെ മാതാവ് ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
കൈയ്ക്കും കാലിനുമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളോടെ മുസമ്മിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കൊളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ പരാതിയിൽ നരിക്കുന്നുമ്മൽ നാരായണനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു.

Comments
Post a Comment