ഗാർഹിക പീഡനം ; ബാലുശ്ശേരിയിൽ ഭർതൃവീട്ടിൽ യുവതിക്കു നേരെ പീഡനം.




ബാലുശ്ശേരി : വീട്ടിൽ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ ശരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ ബാലുശ്ശേരിയിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു.

കൊടുവള്ളി സ്വദേശി മണിക്കോത്ത് വീട്ടിൽ അശ്വതി (27) യാണ് നന്മണ്ട സ്വദേശികളായ ഭർത്താവ് മിഥുൻ, ഭർതൃമാതാവ് മീന, ഭർതൃപിതാവ് ഹരിദാസൻ എന്നിവർക്കെതിരെ പരാതി നൽകിയത്. 

വിവാഹത്തിനുശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിലും, വീട്ടുപണി ആവശ്യങ്ങൾക്കുമായി യുവതിയുടെ കൈയ്യിൽ നിന്നും ഏകദേശം 24 പവനോളം സ്വർണം ഇവർ വാങ്ങിച്ചതായും കൊടുത്ത സ്വർണം തിരിച്ചു ചോദിച്ച യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും മാനസികമായും ശരീരികമായും പീഡിപ്പിച്ചതായും അശ്വതി  പറഞ്ഞു.

പലപ്പോഴും ഭർത്താവും ഭർതൃപിതാവും വീട്ടിൽ മദ്യപിച്ചെത്തി യുവതിയെ അശ്ലീല പരാമർശങ്ങൾ നടത്തുകയും മിഥുനും ഭർതൃപിതാവ് ഹരിദാസനും ചേർന്ന് യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമം നടത്തുന്നതിനിടയിൽ തടയാൻ ശ്രമിച്ച യുവതിക്ക് പരിക്കേറ്റതായും യുവതി വ്യക്തമാക്കി.

പീഡനം ഭയന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതിയെയും അഞ്ചുവയസ്സുള്ള മകളെയും ഒത്തുതീർപ്പിന് വിളിച്ച് വാടകവീട്ടിലേക്ക് മാറിയശേഷവും മിഥുൻ മദ്യപിച്ചെത്തി ഉപദ്രവം തുടർന്നതായും അശ്വതി പറഞ്ഞു.

ഉപദ്രവം വർധിച്ചതോടെ വാടകവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ മകളുടെ സ്വർണമോതിരം തിരികെ നൽകണമെന്നാവശ്യം ഉന്നയിച്ചുകൊണ്ട് മാത്രമാണ് പ്രതി വിളിച്ചിരുന്നതെന്നും ഏകദേശം ഒരുവർഷതോളമായി സ്വന്തം വീട്ടിൽ കഴിയുന്ന യുവതിയെയും മകളെയും തിരിച്ചു വിളിക്കുകയോ ചെലവ് കാര്യങ്ങൾ അന്വേക്ഷിക്കുകയോ ഒന്നും തന്നെ ഭർത്താവും വീട്ടുകാരും ചെയ്തിരുന്നില്ല എന്നും യുവതി  വ്യക്തമാക്കി.

യുവതിയുടെ പരാതിയിൽ ബാലുശ്ശേരി പൊലീസ് പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി