കോഴിക്കോട് ഗവ: മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി നിയമനം
കോഴിക്കോട്: കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ സെക്യൂരിറ്റിയെ നിയമിക്കുന്നു. ഒരു വർഷത്തേക്ക് വിമുക്ത ഭടൻമാരെയാണ് താൽകാലിക സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നത്.
നിലവിൽ എച്ച്ഡിഎസ്സിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല. 755 രൂപയാണ് ദിവസവേതനം. ഉയർന്ന പ്രായ പരിധി: 56 വയസ്സ്. ഉദ്യോഗാർഥികൾ ഏപ്രിൽ 19 ന് രാവിലെ ഒൻപതികം അസ്സൽ രേഖകൾ സഹിതം കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രി എച്ച്ഡിഎസ് ഓഫീസിൽ എത്തണം.

Comments
Post a Comment