ചക്കിട്ടപ്പാറ - കൂരാച്ചുണ്ട് - പിറവം കെഎസ്ആർടിസി ബസ് സർവീസ് നിലനിർത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗതാഗതമന്ത്രിക്ക് നിവേദനം നൽകി

 




ചക്കിട്ടപാറ: ചക്കിട്ടപാറ - കൂരാച്ചുണ്ട് - പിറവം റൂട്ടിൽ സർവീസ് നടത്തുന്ന KSRTC പിറവം ബസ് സർവീസ് നിർത്തരുത് എന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് നിവേദനം നൽകി. മലയോരമേഖലയിലെ ദീർഘദൂര യാത്രകാർക്ക് ഏറെ പ്രയോജനമായിരുന്ന ബസ് സർവീസ് നിർത്തരുത് എന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ്‌ ബേബി നന്ദലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സുനിലിന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് തീരുമാനപ്രകാരം ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ എം ശ്രീജിത്ത്‌, കേരള കോൺഗ്രസ്‌ (എം )ജില്ല ജനറൽ സെക്രട്ടറി ബോബി ഓസ്റ്റിൻ എന്നിവർ ഗതാഗത മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയത്. പിറവം ബസ് നിലനിർത്തുമെന്നും മലയോരമേഖലയിൽ കൂടുതൽ KSRTC ബസ് സർവീസ് ആരംഭിക്കാ നാവശ്യമായ നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി















Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി