ചക്കിട്ടപാറ ; പൂഴിത്തോട്ടിൽ വീണ്ടും പുലി; മാവട്ടത്ത് ആടിനെ കൊന്നു
✒️ജോബി മാത്യു
ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്ത് 4-ാം വാർഡിലെ പുഴിത്തോട് മാവട്ട ത്ത് കഴിഞ്ഞ രാത്രിയിൽ ആടിനെ പുലി കൊന്നുതിന്നു. ഇന്നലെ പുലർച്ചെ പൊറ്റക്കാട് ഭാരതിയുടെ വീടിനു സമീപത്തെ ഷെഡിൽ കെട്ടിയിരുന്ന ആടിന്റെ പകുതി ഭാഗം ഭക്ഷിച്ച നിലയിൽ ആയിരുന്നു. ആടിന്റെ കഴുത്തി നും കടിയേറ്റിട്ടുണ്ട്. പുലിയുടെ കാൽപാടും കണ്ടെത്തിയിരുന്നു. പെരുവണ്ണാമൂഴി ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ ഇ.ബൈജു നാഥ്, സെക്‌ഷൻ ഫോറസ്‌റ്റ് ഓഫിസർ എം.കെ. പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ വനപാലക സംഘം സ്‌ഥലം സന്ദർശിച്ചു.
ചക്കിട്ടപാറ വെറ്ററിനറി സർ ജൻ ഡോ.ജിത്തുവിന്റെ നേതൃത്വ : ത്തിൽ പോസ്റ്റ്മോർട്ടം നടത്തി. പുലിയെ പിടികൂടാൻ ഭാരതിയു ടെ വീടിന് സമീപം താമരശ്ശേരി ആർആർടി ഓഫിസിൽ നിന്നു കൊണ്ടുവന്ന കുട് സ്ഥാപിച്ചു.
കഴിഞ്ഞ ജനുവരിയിൽ പൂഴി ത്തോട് പ്രദേശത്ത് പുലി സാന്നി ധ്യം സ്ഥിരീകരിച്ചിരുന്നു. വളർ ത്തുനായ്ക്കളെ പുലി പിടിച്ച സം ഭവവും ഉണ്ടായി. സംഭവത്തെ തു ടർന്ന് കൂട്, ക്യാമറ എന്നിവ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർച്ചയായി പുലി സാന്നിധ്യം സ്‌ഥിരീകരിക്കുന്നതിനാൽ
പുഴിത്തോട് നിവാസികൾ ആശ ങ്കയിലാണ്. വനം വകുപ്പ് അധി കൃതർ നടപടികൾ ശക്തമാക്ക ണമെന്ന് നാട്ടുകാർ ആവശ്യപ്പെ ട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, വൈസ് പ്രസിഡന്റ് ചി പ്പി മനോജ്, സ്‌ഥിരസമിതി അധ്യ ക്ഷരായ സി.കെ.ശശി, ഇ.എം.ശ്രീ ജിത്ത്, ബിന്ദു വൽസൻ എന്നി വർ സ്‌ഥലം സന്ദർശിച്ചു. പുഴി ത്തോട് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ് അധിക്യതർ അറിയിച്ചു.


Comments
Post a Comment