ജെ. സി. ഐ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പും നേത്രപരിശോധനയും
കൂരാച്ചുണ്ട് : ജെ സി ഐ കൂരാച്ചുണ്ട് എം വി ആർ ക്യാൻസർ റിസേർച് സെന്ററുമായി സഹകരിച്ച് ശനിയാഴ്ച നടത്തിയ രക്തദാന ക്യാമ്പും, വിഷൻ ട്രസ്റ്റ് കണ്ണശുപത്രിയുമായി ചേർന്ന് നടത്തിയ നേത്രപരിശോധന ക്യാമ്പും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . കൂരാച്ചുണ്ട് സെന്റ് തോമസ് പാരിഷ് ഹാളിൽ വച്ച് ജെ സി ഐ പ്രസിഡന്റ് ഡോ.അനിൽ ജേക്കബിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഹു. വിൻസി തൊണ്ടിയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജെ സി ഐ മുൻ സോൺ ഡയറക്ടർ ജിതിൻ പതിയിൽ, ഡോ. നിതിൻ ഹെൻറി, ഡോ. നന്ദിനി എന്നിവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം ഡയറക്ടർ ജെസി. ജേക്കബ് കോച്ചേരി സ്വാഗതവും ജോയിൻസെക്രെട്ടറി റിജിൻ ററി ആന്റണി നന്ദിയും അർപ്പിച്ചു.

Comments
Post a Comment