കക്കയം ഇക്കോ ടൂറിസം സെൻ്റർ പ്രവേശന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിൽ മാനസ കക്കയം പ്രതിഷേച്ചു
കക്കയം : ടൂറിസ്റ്റുകൾക്ക് അടിസ്‌ഥാന സൗകര്യം ഏർപ്പെടുത്താതെ ഇക്കോ ടൂറിസം പ്രവേശന ഫീസ് വർധിപ്പിച്ച നടപടി പൊതുജനങ്ങൾക്ക് എതിരാണെന്ന് മാനസ കക്കയം യോഗം ആരോപിച്ചു.
പൊതുനിരത്തിൽ അനധിക്യതമായി ടിക്കറ്റ് കൗണ്ടർ സ്ഥാപി ച്ച് പണപ്പിരിവ് നടത്തുന്നത് വനം വകുപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ജോൺസൺ കക്കയം അധ്യക്ഷത വഹിച്ചു. തോമസ് വെളിയംകുളത്ത്, തോമസ് പോക്കാട്ട്, സുനിൽ പാറപ്പുറം എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment