നിര്യാതനായി




കല്ലാനോട്: മേലേ പൂവത്തിൻചോല കല്ലറയ്ക്കൻ റിൻസ് ജോർജ്  (അപ്പു - 28 ) നിര്യാതനായി. 

പിതാവ്: ജോർജ്.

മാതാവ്: ഡോളി.

സഹോദരി : റിയ.


മൃതസംസ്കാര കർമ്മങ്ങൾ നാളെ 4.30 ന് പൂവത്തുംചോലയിലെ വീട്ടിൽ ആരംഭിക്കും. തുടർന്നു കല്ലാനോട് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.



പയ്യോളിയിൽ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റാണ് റിൻസ് മരിച്ചത് . മേലടി കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ ജോലിക്കിടെയാണ് അപകടം ഇന്നലെ രാവിലെ 10.30 തോടെ കൊളാവിപ്പാലത്ത് വീട്ടിലേയ്ക്ക് പുതിയ പോസ്റ്റ് സ്ഥാപിക്കുന്ന തിനിടയിലാണ് സംഭവം.
വൈദ്യുത കണക്ഷനായി പോസ്റ്റിന് മുകളിൽ നിന്നും ലൈൻ വലിക്കുന്നതിനിടെ വൈദ്യുത ലൈനിൽ കൈതട്ടി ഷോക്ക് ഏൽക്കുകയായിരുന്നു. ഷോക്കേറ്റ് വിറയ്ക്കുന്നത് കണ്ട നാട്ടുകാരും കെ.എസ്.ഇ.ബി അധികൃതരും ഉടനെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി