കൂരാച്ചുണ്ടിലെ സിഎച്ച്‌സി ക്വാർട്ടേഴ്‌സുകൾ നശിക്കുന്നു; കണ്ണടച്ച് അധികൃതർ
✒️ജോബി മാത്യു
കൂരാച്ചുണ്ട്: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെ പഴയ ക്വാർട്ടേഴ്സുകൾ അധികൃതരുടെ അവഗണനയിൽ നശിക്കുന്നതായി പരാതി.
മുൻപു ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ ക്വാർട്ടേ ഴ്സാണ് ഉപയോഗിക്കാതെ നശി ക്കുന്നത്.
ക്വാർട്ടേഴ്സ് കെട്ടിടം സാമൂഹികവിരുദ്ധരുടെയും മദ്യപരുടെയും കേന്ദ്രമായി മാറുന്നുണ്ട്. കിടത്തി ചികിത്സ ആരംഭിക്കുമ്പോൾ ഈ കെട്ടിടങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നവീകരിച്ച് താമസ യോഗ്യമാക്കാൻ ബ്ലോക്ക് പഞ്ചാ യത്ത് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നു നാട്ടു കാർ ആവശ്യപ്പെട്ടു.

Comments
Post a Comment