വാഹനങ്ങൾ തമ്മിൽ ഉരസി, പിന്നാലെ ചോദ്യം ചെയ്യലും കൂട്ടയടിയും; കല്ലാച്ചി - വളയം റോഡിൽ വിവാഹസംഘങ്ങൾ തമ്മിൽ വാക്കേറ്റം
വളയം ഭാഗത്ത് നിന്നും കല്ലാച്ചി ഭാഗത്തേക്ക് വരികയായിരുന്ന വിവാഹ സംഘം ഓടിച്ച ജീപ്പ് ചെക്യാട് സ്വദേശികൾ സഞ്ചരിച്ച കാറിൽ ഉരസിയത് ചോദ്യം ചെയ്‌തതാണ് സംഘർഷത്തിലേക്ക് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
ജീപ്പിൽ ഉണ്ടായിരുന്ന ആറ് പേർ അടങ്ങുന്ന സംഘം കാർ യാത്രക്കാരായ കുടുംബത്തെ അക്രമിക്കുകയായിരുന്നുവെന്നും, കാറിന്റെ ഗ്ലാസ് ഇരുമ്പ് വടി കൊണ്ട് അടിച്ച് തകർക്കുകയും യാത്രക്കാരെ അക്രമിക്കുകയും ചെയ്തെന്നാണ് പരാതി. പരിക്കേറ്റവർ നാദാപുരം ഗവ ആശുപത്രിയിൽ ചികിത്സ തേടി.
സംഘർഷത്തിന് പിന്നാലെ സ്ഥലത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വളയം പോലീസ് സ്ഥലത്തെത്തിയാണ്. ണ് സംഘർഷം നിയന്ത്രിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments
Post a Comment