പേരാമ്പ്രയിൽ കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യബസ്സുകൾ നാട്ടുകാരുടെയും യൂത്ത് ലീഗിൻ്റെയും നേതൃത്വത്തിൽ തടഞ്ഞു




പേരാമ്പ്ര: പേരാമ്പ്രയിൽ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ യൂത്ത് ലീഗിൻ്റെ നേത്വത്തത്തിൽ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. ഇന്ന് ഉച്ചക്ക് 2 മണിയോടെ കോഴിക്കോട് നിന്നും കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോവുകയായിരുന്ന സേഫ്റ്റി ബസ് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപത്ത് വെച്ച് ബൈക്കിൽ ഇടിച്ച് ഉണ്ടായ അപകടത്തിലാണ് വിദ്യാർത്ഥി മരിച്ചത്.

മുളിയങ്ങൽ ചെക്യലത്ത് റസാക്കിന്റെ മകൻ ഷാദിൽ (19) ആണ് മരിച്ചത്. അതെ സമയം ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് പ്രതിഷേധവുമായി വന്നു. കോഴിക്കോട് കുറ്റ്യാടി റോഡിൽ ഓടുന്ന ബസുകളെല്ലാം പേരാമ്പ്ര ബസ്സ് സ്റ്റാൻ്റിൽ യൂത്ത് ലീഗ് പ്രവർത്തകർ തടയുകയാണ്. ഡ്രൈവറെ അറസ്റ്റ് ചെയ്തില്ലെങ്കിൽ കോഴിക്കോട് കുറ്റ്യാടി റോഡിൽ ബസ്സ് ഓടാൻ അനുവദിക്കിലെന്നും അവർ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് ഷാദിലിന്റെ സഹപാഠികളും നാട്ടുകാരും ചേർന്ന് പേരാമ്പ്ര ടൗണിലും മുളിയങ്ങലിലും വാഹനങ്ങൾ തടഞ്ഞു പ്രതിഷേധിച്ചു.

കൂടാതെ ബൈപ്പാസ് വഴി പോകാൻ ശ്രമിച്ച സ്വകാര്യ ബസുകൾ തടഞ്ഞ് ബസ്സിലെ ആളുകളെ ഇറക്കിവിടുകയും ചെയ്തു.

പലതവണയായി പേരാമ്പ്രയിൽ ബസ് അപകടത്തിൽ ജീവൻപൊലിയുന്നത്. ജനങ്ങളുടെ ജീവന് വിലകല്പിക്കാത്ത തരത്തിലാണ് ബസുകളുടെ മത്സരയോട്ടമെന്നും ബസുകളുടെ അമിത വേഗത നിയന്ത്രിക്കാത്ത പക്ഷം ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്നും അതിനാൽ ശക്തമായ നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും അവർ പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി