കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ ബൈബിൾ കൺവൻഷൻ
കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ സംഘടിപ്പി ക്കുന്ന ആത്മാഭിഷേകം കൂരാച്ചുണ്ട് ബൈബിൾ കൺവൻഷൻ 7ന് വൈകിട്ട് 5 ന് ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് വികാരി ഫാ.വിൻസന്റ് കണ്ടത്തിൽ അറി യിച്ചു. 10 വരെ നടക്കുന്ന കൺവൻഷന് പോട്ട ധ്യാന കേന്ദ്രം ഡയറക്ടർ ഫാ.ഫ്രാൻസിസ് കർത്താനം പ്രധാന കാർമികത്വം വഹി ക്കും. വൈകിട്ട് 4.30ന് ജപ മാല, കുർബാന, വചനപ്ര ഘോഷണം, സൗഖ്യാരാധന എന്നിവ ഉണ്ടാകും.

Comments
Post a Comment