നായിക് സി.ടി.അഗസ്‌റ്റിന് അന്ത്യാഞ്ജലി
✒️ ജോബി മാത്യു
ചെമ്പനോട : കഴിഞ്ഞ ദിവസം അന്തരിച്ച, കൊച്ചി നേവൽ ബേസ് 232 ഡിഎസ്‌സി പ്ലാറ്റൂണിലെ ഐഎൻഎസ് ഗരുഡ ഉദ്യോ ഗസ്ഥൻ ചെമ്പനോട ചെറുപി ള്ളാട്ട് നായിക് സി.ടി.അഗസ്റ്റിനു ചെമ്പനോട ഗ്രാമം യാത്രാമൊഴി നൽകി. 34 വർഷത്തെ സേവനത്തിനു ശേഷം മേയ് 31ന് വിരമിക്കാനിരിക്കെയാണ് അഗസ്റ്റിന്റെ ആകസ്മിക വേർപാട്. കഴിഞ്ഞ ഏപ്രിൽ 6ന് അവധിയിൽ ചെമ്പ നോടയിലെ വീട്ടിൽ കഴിയുമ്പോ ഴാണ് സ്ട്രോക്ക് ഉണ്ടായത്. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയ യ്ക്കു ശേഷം ബെംഗളുരുവിലെ സൈനിക ആശുപത്രിയിൽ ചി കിത്സയിൽ കഴിയുമ്പോഴാണ് തി ങ്കളാഴ്ച മരിച്ചത്.
ചെമ്പനോടയിലെ സാമു ഹിക,സാംസ്കാരിക രംഗത്തും മരുതോങ്കര സെന്റ് മേരീസ് എച്ച്.എസ് 1986 എസ്എസ്എൽ സി ബാച്ച് പൂർവ വിദ്യാർഥി കൂട്ടാ യ്മയിലും സജീവമായിരുന്നു. വീട്ടിൽ മൃതദേഹം എത്തിച്ചപ്പോൾ മുതൽ നൂറുകണക്കിനാളുകളാ ണ് അന്തിമോപചാരം അർപ്പി ക്കാൻ എത്തിയത്. ചെമ്പനോട സെന്റ് ജോസഫ് പള്ളി വികാരി ഫാ.ഡൊമിനിക് മുട്ടത്തുകുടി യിൽ, ഫാ.ജോസ് പുത്തേട്ടുപട
വിൽ, ഫാ.വർക്കി ചെറുപിള്ളാട്ട്, ഫാ.ഡാന്റീസ് കിഴക്കരക്കാട്ട്, ഫാ കുര്യാക്കോസ് മുക്കാല എന്നി വർ സംസ്കാര ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. പഞ്ചായ ത്ത് മെംബർമാരായ കെ.എ.ജോ സുകുട്ടി, ലൈസ ജോർജ് എന്നി വർ അന്തിമോപചാരം അർപ്പിച്ചു.
കണ്ണൂർ ഡിഎസ്‌സി സെന്ററി ലെ സുബേദാർ ആൻഡ് ഓണറ റി ക്യാപ്റ്റൻ ഗജേന്ദ്ര സിങ് റാവത്തിന്റെ നേതൃത്വത്തിൽ അന്ത്യാ ഭിവാദ്യം നൽകി. സൈനികർ മൃതദേഹത്തിൽ ദേശീയ പതാക പുതപ്പിച്ചു. ഔദ്യോഗിക ബഹുമതി നൽകിയ ശേഷമാണു മൃതദേ ഹം സംസ്‌കാരത്തിന് കൊണ്ടു പോയത്. നാഷനൽ എക്സ് സർവീസ്മെൻ കോഓർഡിനേ ഷൻ കമ്മിറ്റി ചെമ്പനോട യൂണി റ്റിന്റെ നേതൃത്വത്തിൽ സർവക ക്ഷി അനുശോചന യോഗം ചേർ ന്നു. ഫാ.ഡൊമിനിക് മുട്ടത്തുകു ടിയിൽ അധ്യക്ഷത വഹിച്ചു.
: എസ്എംഎച്ച്.എസ് മെമ്മറീസ് പൂർവ വിദ്യാർഥി കൂട്ടായ്മ പ്രതി നിധി ബോബൻ വെട്ടിക്കൽ, സെമിലി സുനിൽ, എമിലി ജയിം സ്, കെ.അഭിലാഷ്, മാത്യു പേഴ ത്തിങ്കൽ, സി.ജെ.ഫ്രാൻസിസ്, കെ.കെ.ചന്ദ്രൻ, ആനന്ദ കുമാർ, കെ.പി.മഹേഷ് എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment