പെരുവണ്ണാമൂഴിയിൽ ജലസേചന വകുപ്പ് ഭൂമി കയ്യേറി നിർമിച്ച കെട്ടിടം ഒഴിപ്പിക്കണം: യൂത്ത് കോൺഗ്രസ് ചക്കിട്ടപാറ



✒️ജോബി മാത്യു 

പെരുവണ്ണാമുഴി : ടൗണിൽ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിൽ അനുമതി ഇല്ലാതെ നിർമിച്ച ഷീറ്റ് മേഞ്ഞ കെട്ടി ടം ഒഴിപ്പിക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നു യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മാസങ്ങൾക്ക് മുൻപ് പ്രവൃത്തിയെ സംബന്ധിച്ച് യൂത്ത് കോൺഗ്രസ് പരാതി നൽകിയപ്പോൾ പണി നിർത്തിവച്ചിരുന്നു.

ജലസേചന വകുപ്പ് ഭൂമി കയ്യേ റ്റം സംബന്ധിച്ചു മാസങ്ങൾക്ക് മുൻപ് പെരുവണ്ണാമുഴി പൊലീസിൽ ഉദ്യോഗസ്ഥർ പരാതി നൽകിയിരുന്നു. ഫിഷറീസ് വകു പ്പിന്റെ കീഴിലെ അഡാക്കിനു വേണ്ടി കെട്ടിടം നിർമിച്ചതിനാൽ  പ്രവൃത്തിക്ക് സാധുകരണം നൽ കാൻ ജലസേചന വകുപ്പ് നടപ ടികൾ പുരോഗമിക്കുകയാണെ ന്ന് അധികൃതർ ഇപ്പോൾ പറയു ന്നു.

കയ്യേറ്റം ഒഴിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കാനും വിജിലൻസിൽ പരാതി നൽകാ നും തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് എബിൻ കുംബ്ലാനി ക്കൽ അധ്യക്ഷത വഹിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി