വൻ വികസനം: പെരുവണ്ണാമൂഴിയിൽ സീ പ്ലെയിൻ, കാരവൻ പാർക്ക്; സാധ്യത പരിശോധിക്കും: മന്ത്രി മുഹമ്മദ് റിയാസ്





പഞ്ചായത്ത് മുൻകയ്യെടുത്താൽ സർക്കാർ എല്ലാവിധ പിന്തുണയും നൽകും

✒️ജോബി മാത്യു 

പെരുവണ്ണാമുഴി : ഡാമും ട്രെക്കിങ് സൗകര്യവും ഒത്തു ചേർന്ന ഒരു ടൂറിസ്‌റ്റ് കേന്ദ്രമായ തിനാൽ പെരുവണ്ണാമുഴിയിൽ സീ പ്ലെയിൻ, കാരവൻ പാർക്ക് ഉൾപ്പെടെയുള്ള വികസന സാ ധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പെരുവണ്ണാമുഴിയിൽ ടൂറിസം ഫെസ്റ്റും ചക്കിട്ടപാറ പഞ്ചായ ത്തിന്റെ 4-ാം വാർഷികാഘോഷ വും ഉദ്ഘാടനം ചെയ്യുകയായിരു ന്നു മന്ത്രി.

ടൂറിസ്‌റ്റ് കേന്ദ്രത്തിൽ താമസ സൗകര്യത്തിനായി ഹോം സ്‌റ്റേ ഉൾപ്പെടെ സജ്ജീകരിക്കാൻ പഞ്ചായത്ത് മുൻകയ്യെടുത്താൽ സർക്കാർ എല്ലാവിധ പിന്തുണ യും നൽകും. ആഭ്യന്തര സഞ്ചാ രികളുടെ റെക്കോർഡ് വർഷമാ യി 2024 മാറിയെന്നും വിദേശ സഞ്ചാരികളുടെ എണ്ണം വർധി ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യ മുതൽ ഓസ്ട്രേ ലിയ വരെയുള്ള 8 രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് കുടു തൽ സഞ്ചാരികൾ കടന്നു വരു ന്നതിനായി മലേഷ്യൻ എയർ ലൈൻസുമായി ചേർന്ന് പ്രത്യേക പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.

ചക്കിട്ടപാറ പഞ്ചായത്ത് പ്രസി ഡന്റ് കെ.സുനിൽ അധ്യക്ഷതവഹിച്ചു. ഷാഫി പറമ്പിൽ എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു, കോ ഴിക്കോട് റൂറൽ എസ്‌പി കെ.ഇ. ബൈജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്‌ഥിര സമിതി അധ്യക്ഷരായ സി.കെ.ശ ശി, ഇ.എം.ശ്രീജിത്ത്, വി.കെ.ബി :ന്ദു, മെംബർ കെ.എ.ജോസുകുട്ടി, സിഡിഎസ് അധ്യക്ഷ ശോഭപട്ടാണിക്കുന്നുമ്മൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.സി.സുരാ ജൻ, എ.ജി.ഭാസ്കരൻ, വി.വി.കു ഞ്ഞിക്കണ്ണൻ, ബോബി കാപ്പുകാ ട്ടിൽ, ആവള ഹമീദ്, പി.എം.ജോ സഫ്, ബിജു ചെറുവത്തൂർ, രാജീ വ് തോമസ്, പി.പി.രഘുനാഥ് എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി