പെരുവണ്ണാമുഴിയിൽ അന്നമ്മയുടെ വീടിന് ഭീഷണിയായ മരങ്ങൾ മുറിച്ചുനീക്കി
"മരം മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു " ജലസേചന വകുപ്പ് ഭൂമിയിലെ മരങ്ങൾ ഒടുവിൽ വകുപ്പ് മുറിച്ചു നീക്കി
✒️ജോബി മാത്യു
ചക്കിട്ടപാറ : പെരുവണ്ണാമുഴി - മുതുകാട് റോഡിൽ എർത്ത് ഡാമിനു സമീപം താമസിക്കുന്ന വയോധിക തോണക്കര അന്നമ്മ യുടെ വീടിനു ഭീഷണിയായിരു ന്ന, ജലസേചന വകുപ്പ് ഭൂമിയി ലെ മരങ്ങൾ ഒടുവിൽ ജലസേ ചന വകുപ്പ് തന്നെ മുറിച്ചു നീ ക്കി. ഒരു വർഷമായി ജീവനു ഭീ ഷണിയായ മരങ്ങൾ മുറിക്കണ മെന്ന് ആവശ്യപ്പെട്ട് അന്നമ്മ ഓഫിസുകൾ കയറിയിറങ്ങി മടു ത്തതോടെ ഏപ്രിൽ 8ന് പഞ്ചായ ത്ത് ഓഫിസിനു മുൻപിൽ കു ത്തിയിരിപ്പ് സമരം നടത്തിയിരു ന്നു.
തുടർന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ മരം മുറിച്ചു നീ ക്കാൻ കുലിക്ക് ആവശ്യമായ 4000 രൂപയും നൽകി. തുടർന്ന് അന്നമ്മ മരം മുറിക്കാൻ ഒട്ടേറെ പ്പേരെ സമീപിച്ചെങ്കിലും പ്രവൃ ത്തി നടന്നില്ല. കെഎസ്ഇബി വൈദ്യുതി ലൈൻ അഴിച്ചു മാറ്റേ ണ്ടത് പ്രശ്നമായി.
മരം നിൽക്കുന്ന ഭൂമി വനം വകുപ്പിന്റേതാണെന്നു ജലസേ ചന വകുപ്പ് അസി. എൻജിനീ യർ അറിയിച്ചതോടെ പ്രശ്നം വീ ണ്ടും സങ്കീർണമായി. പിന്നീട്, ജലസേചന വകുപ്പ് ഉദ്യോഗ സ്‌ഥർ വയോധികയുടെ വീട്ടിലെ ത്തി മരം ഉടൻ മുറിച്ചു മാറ്റുമെന്ന് അറിയിച്ചു.

Comments
Post a Comment