കോഴിക്കോട് കെഎസ്ആർടി സി ബസിൽ സീറ്റിനെ ചൊല്ലി തർക്കം, കയ്യാങ്കളി
കോഴിക്കോട്: യാത്രക്കാർ
തമ്മിൽ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു കോഴിക്കോട് - ബത്തേരി സർവീ സ് നടത്തേണ്ട കെഎസ്ആർടി സി ബസ് 30 മിനിറ്റ് വൈകി. പൊലീസ് എത്തി പ്രശ്നക്കാരായ യാത്രക്കാരെ നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇന്നലെ വൈകിട്ട് 7നാണു സംഭവം. പത്തനംതിട്ടയിൽ നിന്നു ബത്തേരിയിൽ പോകേണ്ട കുടുംബവും ബത്തേരിക്കു പോകുന്ന യുവാവുമായാണു തർക്കമുണ്ടായത്.
മറ്റു യാത്രക്കാർ യുവാവിനൊ പ്പം ചേർന്നതോടെ ബസിനകത്തും പുറത്തും കയ്യേറ്റവും തർക്ക വുമായി. വിവരം അറിഞ്ഞു പൊലീസ് എത്തിയെങ്കിലും തർക്കം തുടർന്നു. പിന്നീട് ഇരുകൂട്ടരെയും നടക്കാവ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്നു എസ്ഐ എൻ.ലീലയുടെ നേതൃത്വത്തിൽ ഇരുകുട്ടരുമായി സംസാരിച്ചു. പരാതി ഇല്ലെന്നു എഴുതി നൽകിയതിനാൽ വിട്ടയച്ചു.

Comments
Post a Comment