കോഴിക്കോട് പരുക്കേറ്റ യുവാവിനെ കൊണ്ടുവന്ന സംഘം ആശുപത്രിയിൽ അതിക്രമം നടത്തി
റിസപ്ഷനനിലെ ഗ്ലാസ് കൗണ്ടർ അടിച്ചുതകർത്തു; ഒരാൾ പൊലീസ് കസ്‌റ്റഡിയിൽ.
കോഴിക്കോട് : ബൈക്ക് അപകട ത്തിൽ പരുക്കേറ്റ യുവാവിനെയു മായി എത്തിയ സംഘം കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രി റിസ പ്ഷനിലെ ചില്ലുകൾ അടിച്ചു തകർത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തു. ഒരാളെ ഫറോക്ക് പൊ ലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടാണ് ലഹരിക്ക് അടിമപ്പെട്ട സംഘം ആശുപത്രിയിൽ അതിക്രമം നടത്തിയത്
അത്താണിക്കൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരു ക്കേറ്റ് എത്തിച്ച താനൂർ അൽബ സാർ സ്വദേശി അൻസിലിന്റെ(32) ഒപ്പമുണ്ടായവരാണ് ആശുപത്രി ജീവനക്കാരുമായി വഴക്കിട്ട് അക്രമം നടത്തിയത്. തലയ്ക്ക് ഗുരു തര പരുക്കേറ്റ് ഓട്ടോയിൽ നില ത്തു കിടത്തിയായിരുന്നു അൻസ ലിനെ ആശുപത്രിയിൽ എത്തിച്ച ത്. ഡ്യൂട്ടി ഡോക്ടർ പരിശോധി ച്ച് വിദഗ്‌ധ ചികിത്സയ്ക്ക് റഫർ ചെയ്തു.
എന്നാൽ രോഗിയെ കൊണ്ടു പോകാൻ വിസമ്മതിച്ച സംഘം അത്യാഹിത വിഭാഗത്തിൽബഹളമുണ്ടാക്കി. തൊട്ടടുത്ത റിസപ്ഷനിലെ ഗ്ലാസ് കൗണ്ടർ അടിച്ചു പൊട്ടിച്ച സംഘം വീൽ ചെയറുകൾ മറിച്ചിട്ടു. ശുചീക രണ തൊഴിലാളിയെ മർദിക്കുക യും ചെയ്തു. പരുക്കേറ്റ ആളെ എത്തിച്ച ഓട്ടോയുടെ ചില്ല് പൊട്ടിച്ചും സംഘം നാശം വരുത്തി
ആശുപത്രി അധികൃതർ അറി യിച്ചതു പ്രകാരം ഫറോക്ക് ഇൻ സ്പെക്ടർ ടി.എസ്.ശ്രീജിത്ത്, ഔട്ട് പോസ്‌റ്റ് എസ്ഐ ടി.പി.സ ജി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് സംഘ ത്തെ മാറ്റിയത്. ഗ്ലാസ് അടിച്ചു പൊട്ടിക്കുമ്പോൾ പരുക്കേറ്റ താ നൂർ അൽബസാർ സ്വദേശി ആലിക്കാക്കന്റെ പുരയ്ക്കൽ ആബിദ്, വാഹന അപകടത്തിൽ പരുക്കുള്ള അൻസിൽ എന്നിവ രെ നഗരത്തിലെ സ്വകാര്യ ആശു പത്രിയിൽ എത്തിച്ചു.
ഇവർക്ക് ഒപ്പമുണ്ടായ ഉബൈ ദിനെയാണ് പൊലീസ് കസ്റ്റഡി യിലെടുത്തത്. ആശുപത്രി അധി കൃതരുടെ പരാതിയിൽ പൊലീ സ് കേസെടുത്തു

Comments
Post a Comment